PENCIL UNIT MODULE DOWNLOAD HERE
മുഗള്‍ ചരിത്രമുറങ്ങുന്ന ബീര്‍ബല്‍ കഥകള്‍
ഇന്ത്യയുടെ
ചരിത്രത്തിലെ മഹാനായ ചക്രവര്‍ത്തിയാണ് മിര്‍സാ ജലാലുദ്ദീന്‍ അക്ബര്‍. സതി,
ശൈശവവിവാഹം, ശിശുബലി എന്നിവ ഇല്ലാതാക്കുന്നതിന് നേതൃത്വം നല്‍കിയ,
വിധവാവിവാഹത്തിനു പ്രോത്സാഹനം നല്‍കിയ മനുഷ്യസ്‌നേഹിയായ ഭരണാധികാരി.
സാമൂഹ്യപരിഷ്‌കരണം, മതേതരത്വം, മാനവീയ സാഹോദര്യം, സ്വയംഭരണാവകാശം എന്നീ
ആധുനിക സങ്കല്പങ്ങളെ മധ്യകാലഘട്ടത്തില്‍തന്നെ ഇന്ത്യയില്‍ നടപ്പാക്കാന്‍
ശ്രമിച്ച ദീര്‍ഘദര്‍ശി.
പക്ഷേ, ആധുനിക ഇന്ത്യയുടെ വളര്‍ച്ചയ്ക്ക്
അക്ബര്‍ തുടക്കമിട്ട മാതൃകകളെക്കാള്‍ അദ്ദേഹം ഇന്ന് അറിയപ്പെടുന്നത്
ബീര്‍ബല്‍ കഥകളെന്ന പേരില്‍ പ്രചാരം നേടിയ തമാശക്കഥകളിലൂടെയാണ്.
പേര്‍ഷ്യന്‍, അറബിക്, തുര്‍ക്കി, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ മാത്രം
പ്രചാരത്തിലുണ്ടായിരുന്ന ഈ കഥകള്‍ ഇന്ന് ലോകത്തിലെ മിക്ക ഭാഷകളിലേക്കും
മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ഈ കഥകളിലെ രസനീയമായ യുക്തികളെ പല ദേശങ്ങളും
തങ്ങളുടെ കഥകളിലേക്ക് സ്വീകരിച്ച് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് എല്ലാ
ഇന്ത്യന്‍ഭാഷകളിലുമുണ്ട് അക്ബര്‍-ബീര്‍ബല്‍ കഥകള്‍.
മുഗള്‍കാലഘട്ടത്തിന്‍റെ സാമൂഹ്യ ചരിത്രത്തിനുമേല്‍ അക്ബര്‍-ബീര്‍ബല്‍
തമാശക്കഥകള്‍ അധീശത്വം നേടിയത് യാദൃശ്ചികം മാത്രമോ? ആ കഥകളിലൂടെ അജ്ഞാതനായ
കഥാകാരന്മാര്‍ ചരിത്രകാരന്‍റെ ദൗത്യംകൂടി
നിര്‍വ്വഹിക്കുന്നുണ്ടായിരുന്നോ? അധ്യാപികയായ കണ്ടത്തില്‍
പാത്തുമ്മക്കുട്ടി സമാഹരിച്ച് പുനരാഖ്യാനം ചെയ്ത് ഡി.സി ബുക്സ്
പ്രസിദ്ധീകരിച്ച ബീര്‍ബല്‍ കഥകള്‍ എന്ന പുസ്തകത്തില്‍കൂടി
സഞ്ചരിക്കുമ്പോള്‍ ഈ ചോദ്യങ്ങള്‍ ഉള്ളില്‍ പ്രബലമാവും.
ടെലിവിഷന്‍
പരമ്പരകളിലൂടെയും ബാലസാഹിത്യ രചനകളായും പരിചയിച്ച ബീര്‍ബല്‍ കഥകളില്‍
നിന്നും ഏറെ വ്യത്യസ്തമാണ് ഇവ. ഇതില്‍ പലതും നമ്മള്‍
കേട്ടിരിക്കാമെങ്കിലും അതെല്ലാം ബീര്‍ബലിന്‍റെ യുക്തിവൈഭവത്തില്‍ മാത്രമാണ്
ശ്രദ്ധപതിപ്പിച്ചത്. എന്നാല്‍ ഈ പുസ്തകത്തില്‍ കഥകളെ കഥകളായും അതോടൊപ്പം
അക്ബറിന്‍റെ ഭരണചരിത്രമായും പുനരാഖ്യാനം ചെയ്യാനാണ് കണ്ടത്തില്‍
പാത്തുമ്മക്കുട്ടി ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ
ബാലസാഹിത്യത്തെക്കാളുപരിയായ സ്ഥാനത്താണ് ബീര്‍ബല്‍ കഥകളുടെ സ്ഥാനം.
മുഗള്‍ഭരണകാലത്ത്
ചക്രവര്‍ത്തിമാര്‍ക്ക് തങ്ങളുടെ ദിവാന്‍മാര്‍,വസീര്‍മാര്‍, മറ്റ്
ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുമായി രാജ്യകാര്യങ്ങള്‍ ചര്‍ച്ചചെയ്ത്
തീരുമാനിക്കാനുള്ള വേദിയായിരുന്നു ദിവാന്‍ ഇ ഖാസ്. പൊതുജനങ്ങള്‍ക്ക്
ചക്രവര്‍ത്തിയെ കാണാനും പരാതികള്‍ ബോധിപ്പിക്കാനുമുള്ള വേദിയായിരുന്നു
ദിവാന്‍ ഇ ആം. ഇത്തരത്തിലുള്ള ചരിത്രപശ്ചാത്തലത്തോടെയാണ് ഓരോ കഥകളും
പാത്തുമ്മക്കുട്ടി പുനരാഖ്യാനം ചെയ്ത് അവതരിപ്പിക്കുന്നത്. കഥകളുടെ
ആധികാരികതയെ ഈ ആഖ്യാനം ബലപ്പെടുത്തുന്നുണ്ട്.
അക്ബറിന്‍റെ
രാജ്യസ്‌നേഹം, മതേതരത്വം, സഹാനുഭൂതി, ദയ, സഹൃദയത്വം തുടങ്ങിയ സവിശേഷതകളെ
പ്രദര്‍ശിപ്പക്കലാണ് ബീര്‍ബല്‍ കഥകളും പൊതുഭാവം. കലാകാരന്മാരോടും
ഭരണകര്‍ത്താക്കളോടും ജനങ്ങളോടും അദ്ദേഹം പുലര്‍ത്തിയ സമീപനങ്ങളാണ് ഓരോ
കഥകളുടെയും അടിയൊഴുക്ക്. അതുകൊണ്ടുതന്നെ കഥകളായി ആസ്വദിക്കാന്‍
കഴിയുമ്പോഴും അബോധത്തില്‍ മുഗള്‍കാലഘട്ടത്തിന്‍റെ മുഖ്യധാരാ ചരിത്രത്തില്‍
നിന്നു മാറി മറ്റൊരു ചരിത്രം കൂടി ഈ കഥകള്‍ വരച്ചിടുന്നു.
ഹിന്ദി,
ഉറുദു പുസ്തകങ്ങള്‍ക്കു പുറമെ അലിഗഡ്, ലക്‌നൗ, ഡല്‍ഹി തുടങ്ങിയ
സ്ഥലങ്ങളില്‍ വാമൊഴിയായി പ്രചരിക്കുന്ന കഥകള്‍കൂടി ഈ പുസ്തകത്തിനുവേണ്ടി
പാത്തുമ്മക്കുട്ടി ആശ്രയിച്ചിട്ടുണ്ട്. ഇതുവരെ മലയാളത്തില്‍ പുനരാഖ്യം
ചെയ്ത ബീര്‍ബല്‍ കഥകള്‍ പരിശോധിച്ചാല്‍ ആകെ നൂറെണ്ണമേ വരൂ. അവയുടെ
വ്യത്യസ്തങ്ങായ പാഠഭേദങ്ങളാണ് ബാക്കിയെല്ലാം. മലയാളത്തിലേക്ക്
മൊഴിമാറ്റിയിട്ടില്ലാത്ത ഇരുനൂറോളം കഥകളാണ് സമാഹരിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ മലയാളത്തിലെ ബീര്‍ബല്‍ കഥകളുടെ ഏറ്റവും വലിയ സമാഹാരം എന്ന
വിശേഷണം ഈ പുസ്തകത്തിന് എന്തുകൊണ്ടും യോജിക്കുന്നതാണ്.
ആരു പഠിപ്പിക്കും എന്ന പാo ഭാഗവുമായി ബന്ധപ്പെട്ട് ചെയ്ത നാടകം വീഡിയോ 1
നാലാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ ആരു പഠിപ്പിക്കും എന്ന പാo ഭാഗവുമായി ബന്ധപ്പെട്ട് ചെയ്ത മറ്റൊരു നാടകം വീഡിയോ.
തയാറാക്കി അയച്ചു തന്നത്:
Vaheeda k
Majlis lps puramannur
Kuttippuram sub
Malappuram dist
ചോദിച്ചതിനു മാത്രം മറുപടി..
ഒരു ഉദ്യാനത്തില്‍ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ബീര്‍ബല്‍ അപ്പോള്‍ ഒരു മനുഷ്യന്‍ അദ്ദേഹത്തിണ്റ്റെ അടുത്തുചെന്നു ചോദിച്ചു :
"ബീര്‍ബലിനെ എവിടെച്ചെന്നാല്‍ കാണാന്‍ സാധിക്കുമെന്നു നിങ്ങള്‍ക്ക് അറിയാമോ ?" "അറിയാം ഒരു ഉദ്യാനത്തില്‍ " ബീര്‍ബല്‍ പറഞ്ഞു . അല്‍പം കഴിഞ്ഞിട്ട് ആ മനുഷ്യന്‍ വീണ്ടും ചോദിച്ചു : "എവിടെയാണു അദ്ദേഹം താമസ്സിക്കുന്നത് ?" "ഒരു വീട്ടില്‍ !" ബീര്‍ബല്‍ ഉറക്കെ പറഞ്ഞു ; കുറച്ചു സമയത്തിനു ശേഷമായിരുന്നു അയാളുടെ അടുത്ത ചോദ്യം : "നിങ്ങള്‍ എന്തുകൊണ്ടാണു അദ്ദേഹത്തിണ്റ്റെ പൂര്‍ണ്ണമായ മേല്‍ വിലാസം പറയാത്തത് ?" "നിങ്ങള്‍ ചോദിക്കാത്തതു എന്തുകൊണ്ട് ?" "എനിക്ക് അറിയേണ്ടതു എന്തെന്നു നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലേ ?" "ഇല്ല"ആ മനുഷ്യന്‍ നിശ്ബ്ദനായി. ബീര്‍ബല്‍ നടപ്പു തുടര്‍ന്നു .അയാള്‍ പുറകെ ചെന്നു . ! ആകട്ടെ നിങ്ങള്‍ക്ക് ബീര്‍ബലിനെ അറിയാമോ ? "ഉവ്വ്" "നിങ്ങളുടെ പേരെന്താണു ?" "ബീര്‍ബല്‍" ആ മനുഷ്യന്‍ വാ പൊളിച്ചുപോയി . ഇതുവെരെ അയാള്‍ ബീര്‍ബലിണ്റ്റെ മേല്‍ വിലാസ്സം ബീര്‍ബലിനോട് തന്നെ ചോദിക്കുകയയിരുന്നു അദ്ദേഹമാകട്ടെ താന്‍ ബീര്‍ബലാണെന്നു വെളിപ്പെടുത്തിയതുമില്ല ; വിചിത്രം !! "നല്ല നേര്‍മ്പോക്ക് !" അയാള്‍ക്ക് അസുഖം തോന്നി. "ഞാന്‍ അങ്ങയെപറ്റി തിരക്കുന്നു , അങ്ങു മറ്റെന്തോ പറയുന്നു , അതെന്താ അങ്ങനെ ?" "ഞാന്‍ നിങ്ങളുടെ ചോദ്യത്തിനു മാത്രം മറുപടി നല്‍കുകയായിരുന്നു!" ആ മനുഷ്യന്‍ ചിരിച്ചു പോയി .ഒരു കുടുംബപ്രശ്നം പരിഹരിക്കാനുള്ള സഹായം തേടി വന്നതായിരുന്നു അയാള്‍. സംഗതി വിവരിച്ചു കേട്ടപ്പോള്‍ സഹായിക്കാമെന്നു തോന്നി ;; പ്രഭാത സവാരിക്കു ശേഷം ബീര്‍ബല്‍ കൊട്ടാരത്തില്‍ചെന്നപ്പോള്‍ ചക്രവര്‍ത്തി പറഞ്ഞു : "ഇന്നു വെള്ളിയാഴ്ചയാണല്ലോ നമുക്ക് അടുത്ത ഗ്രാമം വരെ കുതിരപ്പുറത്തു പോകാം " ബീര്‍ബല്‍ സമ്മതിച്ചു. ഗ്രാമത്തിലെത്തിയപ്പോള്‍ കുതിരെയെ നിര്‍ത്തിയിട്ട് ചക്രവര്‍ത്തി ഇറങ്ങി. "നമുക്ക് ഇനി കുറച്ചു നടക്കാം" രണ്ടുപേരും കുതിരകളെ സമീപത്തെ മരങ്ങളില്‍ കെട്ടിയിട്ട് ഗ്രാമ പതയിലൂടെ മുന്നോട്ടു നീങ്ങി. ബീര്‍ബലിനു പുകയില ചവയ്‌കുന്ന ചീത്ത സ്വഭാവമുണ്ടായിരുന്നു. ഇടയ്ക്കിടെ അദ്ദേഹം ഒരു നുള്ളു പുകയില എടുത്തു ചവക്കുന്നതു കാണാം .ചക്രവര്‍ത്തി ഈ ശീലത്തോടു എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ട്. നാട്‌ന്നു നടന്നു അക്ബറും ബീര്‍ബലും ഒരു പുകയിലപ്പാടത്തിണ്റ്റെ അരികിലെത്തി.പുകയില്‍ച്ചെടിയുടെ അടുത്തു ഒരു കഴുത നില്‍പ്പുണ്ടായിരുന്നു.ആ ജന്തു പുകയില ച്ചെടികള്‍ മനത്തു നോക്കിയ ശേഷം മുന്നോട്ട് പോയി . അതു ശ്രദ്ധിച്ച ചക്രവര്‍ത്തി പറഞ്ഞു : നോക്കു ബീര്‍ബല്‍ ! പുകയില ചവയ്ക്കുന്നതു ദുസ്സ്വഭാവമാണു ! ആ കഴുത പോലും അതിഷ്ടപ്പെടുന്നില്ല. ബീര്‍ബല്‍ ശാന്തമായി തണ്റ്റെ പുകയില സഞ്ചി തുറന്നു ഒരു നുള്ള് പുകയിലയെടുത്ത് വായിലിട്ടു. എന്നിട്ട് നേരെ ചക്രവര്‍ത്തിയുടെ മുകത്തുനോക്കി പറഞ്ഞു : "അങ്ങു പറഞ്ഞതു ശരിയാണു , തിരുമേനി ! കഴുത പുകയില ചവയ്ക്കുകയില്ല, " ചക്രവര്‍ത്തി മുഖം വീര്‍പ്പിച്ചു കൊണ്ടു നടന്നു.പിന്നാലെ ബീര്‍ബലും , അങ്ങനെ തുടര്‍ന്നാല്‍ പറ്റില്ലല്ലോ !ചക്രവര്‍ത്തി ആവശ്യപ്പെട്ടു. എന്തെങ്കിലും തമാശ ഒപ്പിക്കൂ ബീര്‍ബല്‍ ! ബീര്‍ബല്‍ ഓടിപ്പോയി നേരത്തെ കണ്ട കഴുതയെ തെളിച്ചുകൊണ്ടു ചക്രവര്‍ത്തിയ്ക്ക് എതിരെ വന്നു,. അക്ബറിനു ദേഷ്യമായി... "നിങ്ങള്‍ക്ക് കഴുതയും കൊണ്ടു വഴിയുടെ ഒരരികത്തുകൂടി നടക്കാന്‍ വയ്യേ ?" ബീര്‍ബല്‍ ചിരിച്ചുകൊണ്ടു മറുപടി നല്‍കി : "ഞാന്‍ ഈ കഴുതയോടു അതു തന്നെ പറയുകയായിരുന്നു , മറ്റൊരു കഴുത എതിര്‍വശത്തു നിന്നു വരുന്നുണ്ട്, നേരാവെണ്ണം നടക്കണം എന്ന് !" അക്ബര്‍ചക്രവര്‍ത്തി കോപം മറന്നു പൊട്ടിച്ചിരിച്ചു.... |
No comments:
Post a Comment