നിലാവിനോട്
കവിത കേള്‍ക്കാം ഇവിടെ 1
കവിത കേള്‍ക്കാം ഇവിടെ 2
PENCIL UNIT MODULE DOWNLOAD
പണ്ഡിറ്റ്.കെ.പി.കറുപ്പന്‍
പണ്ഡിറ്റ് കറുപ്പൻ( 24 മേയ് 1885 - 23 മാർച്ച് 1938).മുഴുവൻ പേര് കെ.പി.കറുപ്പൻ (കണ്ടത്തിപ്പരമ്പിൽ പാപ്പു കറുപ്പൻ എന്നാണു . എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ ധീവരസമുദായത്തിൽപ്പെട്ട
പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി ജനിച്ചു.
തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയമായ ഉച്ചനീചത്വങ്ങൾക്കെതിരേയും പൊരുതി.
പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത്
ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ് പ്രത്യേക താൽപര്യമെടൂത്തതിനാൽ
സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ
കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ് 'കവിതിലക' ബിരുദവും നൽകി . 1925ൽ
കൊച്ചിൻ ലെജിസ്ളേറ്റീവ് കൌൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു
നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും
ചെയ്യുന്ന അദ്ദേഹത്തിന്റെരചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത
പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്നുഅമ്പിളി അമ്മാവാ താമര കുമ്പിളിലെന്തുണ്ട്
കൃതികൾ
- ലങ്കാമർദ്ദനം
- നൈഷധം (നാടകം)
- ഭൈമീപരിണയം
- ഉർവശി (വിവർത്തനം)
- ശാകുന്തളം വഞ്ചിപ്പാട്ട്
- കാവ്യപേടകം (കവിതകൾ)
- ചിത്രാലങ്കാരം
- ജലോദ്യാനം
- രാജരാജപർവം
- വിലാപഗീതം
- ജാതിക്കുമ്മി
- ബാലാകലേശം (നാടകം)
- എഡ്വേർഡ്‌വിജയം നാടകം
- കൈരളീകൌതുകം(മൂന്നു ഭാഗങ്ങൾ)
- ആചാരഭൂഷണം
- ലളിതോപകാരം
- സമാധിസപ്തകം
പുഷ്പവാടി
രചന:
അമ്പിളി
തുമ്പപ്പൂവിലും തൂമയെഴും നിലാ-വൻപിൽത്തൂവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാ മര-
ക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ.
വെള്ളമേഘശകലങ്ങളാം നുര-
തള്ളിച്ചുകൊണ്ടു ദേവകൾ വിണ്ണാകും
വെള്ളത്തിൽ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നു!
വിണ്മേൽനിന്നു മന്ദസ്മിതം തൂവുമെൻ
വെണ്മതിക്കൂമ്പേ, നിന്നെയീയന്തിയിൽ
അമ്മതന്നങ്കമേറിയെൻ സോദര-
‘നമ്മാവാ’യെന്നലിഞ്ഞു വിളിക്കുന്നു!
ദേഹശോഭപോലുള്ളത്തിൽക്കൂറുമീ-
മോഹനാകൃതിക്കു,ണ്ടിതെൻ പിന്നാലേ
സ്നേഹമോടും വിളിക്കുംവഴി പോരു-
ന്നാഹാ കൊച്ചുവെള്ളാട്ടിൻ കിടാവുപോൽ.
വട്ടം നന്നല്ലിതീവണ്ണമോടിയാൽ
മുട്ടുമേ ചെന്നക്കുന്നിന്മുകളിൽ നീ;
ഒട്ടു നിൽക്കങ്ങു, വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ.
എന്നു കൈപൊക്കിയോടിനാനുന്മുഖൻ
കുന്നേറാനൊരു സാഹസി ബാലകൻ,
ചെന്നു പിന്നിൽ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠൻ തടഞ്ഞു ഞെട്ടുംവരെ.
ആ പോയി, ഈ പോയി, കാണാനില്ല.
കടങ്കഥകള്‍
ആകാശത്തിലൂടേ തേരോടുന്നു. തേരാളി ഭൂമിയിൽ നിൽക്കുന്നു.
ആകാശത്തിലെത്തുന്ന തോട്ടി.
ആകാശം മുട്ടെ വളരും മരം, കാക്കക്കിരിക്കാൻ പറ്റൂല.
ആനയെ കാണാൻ വെളിച്ചമുണ്ട്, ബീഡി കത്തിക്കാൻ തീയില്ല.
ആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല, കുഞ്ഞിക്കണ്ണന് അരയോളം വെള്ളം.
ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്കു കഴുത്തററം വെള്ളം
ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല.
ആയിരം കിളിക്ക് ഒരു കൊക്ക്.
ആയിരം കുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ.
ആയിരം തത്തയ്ക്ക് ഒരു കൊക്ക്.
ആയിരം വള്ളി, അരുമവള്ളി അമ്മയ്ക്കതിനോടേറെയിഷ്ടം
No comments:
Post a Comment