Saturday, 19 November 2016

STANDARD 5 SOCIAL SCIENCE UNIT 8

അഹിംസ അറിവ് അധികാരം

മഹാജനപദങ്ങൾ

മഹാജനപദങ്ങൾ (സംസ്കൃതം: महाजनपद') എന്ന പദത്തിന്റെ വാച്യാർത്ഥം മഹത്തായ രാഷ്ട്രങ്ങൾ എന്നാണ്. (ജനപദം: രാഷ്ട്രം). അങ്ഗുത്തര നികായ പോലെയുള്ള പുരാതന ബുദ്ധമത ഗ്രന്ഥങ്ങൾ ഇന്ത്യയിൽ ബുദ്ധമതത്തിന്റെ വളർച്ചയ്ക്കുമുൻപ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് / വടക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ വികസിച്ച് പുഷ്കലമായ പതിനാറ് മഹാ രാഷ്ട്രങ്ങളെയും റിപ്പബ്ലിക്കുകളെയും (ഷോഡശമഹാജനപദങ്ങൾ) പ്രതിപാദിക്കുന്നു.

 മിക്ക മഹാജനപദങ്ങളും ഒരു തലസ്ഥാനനഗരത്തിനു ചുറ്റുമായാണ്‌ രൂപം കൊണ്ടത്. ഇത്തരം തലസ്ഥാനങ്ങളിൽ പലതും കോട്ട കെട്ടി ഭദ്രമാക്കിയിരുന്നു. മരം, കല്ല്, ഇഷ്ടിക തുടങ്ങിയവയാണ്‌ കോട്ടകൾ കെട്ടുന്നതിനായി ഉപയോഗിച്ചിരുന്നത്. മഹാജനപദങ്ങൾ സൈന്യത്തെ സജ്ജമാക്കുകയും, ജനങ്ങളിൽ നിന്ന് നികുതി പിരിക്കുകയും ചെയ്തു. മരത്തിനു പകരം ഇരുമ്പു കൊണ്ടുള്ള കലപ്പകൾ ഉപയോഗിച്ച് നിലം ഉഴുന്ന കൃഷിരീതിയും ഇക്കാലത്ത് വികസിച്ചു.

അഹിംസ

 എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് ഇതാണ് : ചിന്ത കൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒന്നിനേയും വേദനിപ്പിക്കാതിരിക്കുക. ഈ വാക്ക് സംസ്കൃത ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞ് വന്നതാണ്. നശിപ്പിക്കുക അല്ലെങ്കിൽ മുറിവേൽപ്പിക്കുക എന്നീ അർത്ഥം വരുന്ന സംസ്കൃത പദമായ ഹിംസ എന്ന വാക്കിന്റെ വിപരീതപദമാണ് നശിപ്പിക്കാതിരിക്കുക അല്ലെങ്കിൽ മുറിവേൽപ്പിക്കാതിരിക്കുക എന്നർത്ഥം വരുന്ന അഹിംസ. അഹിംസക്ക് അക്രമരാഹിത്യം എന്നൊരു അർത്ഥം കൂടിയുണ്ട്. മൃഗങ്ങളടക്കമുള്ള എല്ലാ ജീവികളും പാലിക്കേണ്ട ഒരു ഗുണമായി അഹിംസയെ പല ഇന്ത്യൻ മതങ്ങളും കാണുന്നു 

വർദ്ധമാനമഹാവീരൻ

ജൈനമതത്തിലെ വിശ്വാസപ്രമാണങ്ങൾ ആവിഷ്കരിച്ച ഏറ്റവും പ്രധാനപ്പെട്ട തീർത്ഥങ്കരനാണ്‌ വർദ്ധമാനമഹാവീരൻ (ജീവിതകാലം: ബി.സി.ഇ. 599 - 527). ജൈനമതത്തിലെ ഇരുപത്തിനാലാമത്തേയും അവസാനത്തേതുമായ തീർത്ഥങ്കരനാണ്‌ മഹാവീരൻ. വീരൻ, വീരപ്രഭു, സന്മതി, അതിവീരൻ എന്നിങ്ങനെ നാമങ്ങളിൽ ഇദ്ദേഹം വിവിധഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നുണ്ട്. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978-ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ നൂറാം സ്ഥാനം വർദ്ധമാന മഹാവീരനാണ്.

സത്യജ്ഞാനത്തിന്‌ മനുഷ്യർ വീടുപേക്ഷിച്ച് ലളിതജീവിതം നയിക്കണമെന്നും, നിർബന്ധമായും അഹിംസാവ്രതം ആചരിക്കണമെന്നും മഹാവീരൻ ഉപദേശിച്ചു. പ്രപഞ്ചത്തിലെ എല്ലാ ജീവികളും ജീവിക്കാനായി ആഗ്രഹിക്കുന്നുവെന്നും ഓരോന്നിനും സ്വന്തം ജീവൻ ഏറ്റവും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാവീരനും അദ്ദേഹത്തിന്റെ അനുചരന്മാരും പ്രഭാഷണങ്ങൾക്ക് പ്രാകൃതഭാഷ ഉപയോഗിച്ചിരുന്നതിനാൽ അവ സാധാരണജനങ്ങൾക്ക് മനസ്സിലാക്കാൻ എളുപ്പവുമായിരുന്നു. മഹാവീരന്റെ അനുചരന്മാർ ജൈനർ എന്നറിയപ്പെട്ടു. തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ്‌ ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്. 
 

 ഗുപ്തസാമ്രാജ്യം

 മൗര്യസാമ്രാജ്യം

വാസ്തുശില്പം


 

 




No comments:

Post a Comment