വിക്ടോറിയ വെള്ളച്ചാട്ടം

ആഫ്രിക്കയിലെ സാംബസീ നദിയിൽ ( Zambezi River) Zambia യുടെയും Zimbabwe യുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന വിക്ടോറിയ വെള്ളച്ചാട്ടം , വലുപ്പത്തിൽ ഏറ്റവും വലുത് എന്ന ബഹുമതിക്ക് അർഹയാണ് . ഇത് ലോകത്തിലെ ഏറ്റവും ഉയരമുള്ളതോ , നീളമുള്ളതോ ആയ വെള്ളച്ചാട്ടം അല്ല . പക്ഷെ ഭൂമിയിലെ ഏറ്റവും വലിയ വെള്ളത്തിന്റെ പാളി (largest single sheet of flowing water ) ഇവിടെ ആണ് ഉള്ളത് . പ്രാദേശിക ഭാഷയിൽ മൊസിയോവ - തുനിയ (Mosi-oa-Tunya - the smoke that thunders) എന്ന് പേരുള്ള വിക്ടോറിയ വെള്ളച്ചാട്ടം അത്ഭുതങ്ങളുടെ കലവറയാണ് . 1855 ൽ ഈ വെള്ളച്ചാട്ടം പുറം ലോകത്തിന് കാണിച്ചു കൊടുത്ത വെള്ളക്കാരൻ ക്രൈസ്തവ മിഷിനറി ആയ ഡേവിഡ് ലിവിങ്ങ്സ്റ്റണ്


വിക്ടൂരിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നിടത്ത്
moonbow) വെള്ളച്ചാട്ടത്ത
എസ്.കെ. പൊറ്റെക്കാട്ട്
ജ്ഞാനപീഠപുരസ്കാരം നേടിയ മലയാള നോവലിസ്റ്റും,സഞ്ചാരസാഹിത്യകാരനും കവിയുമാണ് എസ്.കെ. പൊറ്റെക്കാട്ട് എന്ന ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്(മാർച്ച് 14, 1913–ഓഗസ്റ്റ് 6, 1982). ഒരു ദേശത്തിന്റെ കഥ എന്ന നോവലിനെ മുൻനിറുത്തിയാണ് 1980ൽ ഇദ്ദേഹത്തിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്.
1913 മാർച്ച് 14 കോഴിക്കോട് ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമികവിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുരം ഗണപത് സ്കൂളിലാണ് നടത്തിയത്. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പില്ക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. ഇന്ത്യയിലുടനീളം സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.
പ്രധാന കൃതികൾ
നാടൻ പ്രേമം എന്ന ചെറു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥാസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.നോവൽ
- 1937- വല്ലികാദേവി
- 1941- നാടൻ പ്രേമം
- 1945- പ്രേമശിക്ഷ
- 1948- മൂടുപടം
- 1948- വിഷകന്യക
- 1959- കറാമ്പൂ
- 1960- ഒരു തെരുവിന്റെ കഥ
- 1971- ഒരു ദേശത്തിന്റെ കഥ
- 1974- കുരുമുളക്
- 1979- കബീന
- നോർത്ത് അവന്യൂ
ചെറുകഥകൾ
- 1944 - ചന്ദ്രകാന്തം
- 1944 - മണിമാളിക
- 1945 - രാജമല്ലി
- 1945- നിശാഗന്ധി
- 1945 - പുള്ളിമാൻ
- 1945 - മേഘമാല
- 1946- ജലതരംഗം
- 1946 - വൈജയന്തി
- 1947- പൌർണ്ണമി
- 1947- ഇന്ദ്രനീലം
- 1948- ഹിമവാഹിനി
- 1949- പ്രേതഭൂമി
- 1949- രംഗമണ്ഡപം
- 1952- യവനികയ്ക്കു പിന്നിൽ
- 1954- കള്ളിപ്പൂക്കൾ
- 1954- വനകൗമുദി
- 1955- കനകാംബരം
- 1960- അന്തർവാഹിനി
- 1962- എഴിലംപാല
- 1967- തെരഞ്ഞെടുത്ത കഥകൾ
- 1968- വൃന്ദാവനം
- 1970 - കാട്ടുചെമ്പകം
- ഒട്ടകം
- അന്തകന്റെ തോട്ടി
- നദീതീരത്തിൽ
- കടവുതോണി
- മെയിൽ റണ്ണർ
- രഹസ്യം
- മലയാളത്തിന്റെ ചോര
- ജയിൽ
യാത്രാവിവരണം
- 1947 - കശ്മീർ
- 1949- യാത്രാസ്മരണകൾ
- 1951- കാപ്പിരികളുടെ നാട്ടിൽ
- 1954- സിംഹഭൂമി
- 1954- നൈൽ ഡയറി
- 1954- മലയ നാടുകളിൽ
- 1955- ഇന്നത്തെ യൂറോപ്പ്
- 1955- ഇന്തൊനേഷ്യൻ ഡയറി
- 1955- സോവിയറ്റ് ഡയറി
- 1956- പാതിരാസൂര്യന്റെ നാട്ടിൽ
- 1958- ബാലിദ്വീപ്
- 1960- ബൊഹേമിയൻ ചിത്രങ്ങൾ
- 1967- ഹിമാലയസാമ്രാജ്യത്തിൽ
- 1969- നേപ്പാൾ യാത്ര
- 1960- ലണ്ടൻ നോട്ട്ബുക്ക്
- 1974- കെയ്റോ കഥകൾ
- 1977- ക്ലിയോപാട്രയുടെ നാട്ടിൽ
- 1976- ആഫ്രിക്ക
- 1977- യൂറോപ്പ്
- 1977- ഏഷ്യ
പ്രധാന പുരസ്കാരങ്ങൾ
- കേരള സാഹിത്യ അക്കാദമി അവാർഡ്-ഒരു തെരുവിന്റെ കഥ
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്-ഒരു ദേശത്തിന്റെ കഥ
- ജ്ഞാനപീ0 പുരസ്കാരം
No comments:
Post a Comment