സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര വസ്തുക്കളും, മറ്റ് നിക്ഷേപങ്ങളും
സംബന്ധിച്ച വാര്‍ഷിക പത്രികാ സമര്‍പ്പണം ഓണ്‍ലൈന്‍ വഴി നടത്താന്‍
നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
സെക്രട്ടറിയറ്റ് ജീവനക്കാര്‍, 2016 ലെ പത്രികാ സമര്‍പ്പണം 2017 ജനുവരി 1
മുതല്‍ ജനുവരി 15 നകം ഓണ്‍ലൈന്‍ (www.Spark.gov.in/webspark)
വഴി നടത്തണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍
30.12.2016 ലെ 1048383/എസ്.എസ്.3/16/പൊ.ഭ.വ നമ്പര്‍ സര്‍ക്കുലറിലും
വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടേറിയറ്റിലെ
സ്‌പെഷ്യല്‍ സെക്രട്ടറി (നോണ്‍ ഐ.എ.എസ്/അഡീഷണല്‍ സെക്രട്ടറി/ജോയിന്റ്
സെക്രട്ടറി റാങ്കിലുളള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുളളവര്‍
ഉള്‍പ്പെടെ) പൊതുഭരണ (എസ്.സി) വകുപ്പിലും (ഫോണ്‍:
0471-2518531,0471-2518223) പൊതുഭരണ, നിയമ, ധനകാര്യ സെക്രട്ടേറിയേറ്റിലെ
പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെ ഡെപ്യൂട്ടി സെക്രട്ടറി റാങ്ക്
വരെയുളള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുളളവര്‍ ഉള്‍പ്പെടെ)
പൊതുഭരണ (എസ്.എസ്) വകുപ്പിലും (ഫോണ്‍: 0471-2518339,0471-2327559)
ബന്ധപ്പെടണം).
No comments:
Post a Comment