Wednesday, 14 December 2016

വിദ്യാരംഗം സാഹിത്യ ശില്പശാലയിൽ അടിമുടി മാറ്റം


   ഇനി മുതൽ ഈ ശില്പശാല സർഗോത്സവം എന്നറിയപ്പെടും. കാവ്യാലാപനം, അഭിനയം, ചിത്രം, നാടൻ പാട്ട് എന്നിങ്ങനെ സാഹിത്യത്തിന്റെ പരിധിയിൽ നിൽക്കാത്ത ഇനങ്ങൾ കൂടി ഉള്ളതിനാൽ കൂടുതൽ അനുയോജ്യം ഇതായിരിക്കും.?  

 സംസ്ഥാന ശില്പശാല ഈ വർഷം 4 ദിവസങ്ങളിലായി നടത്തും. 
ഡിസം. 27 മുതൽ 30 വരെയായിരിക്കും ഇത്.  സർഗോത്സവത്തിന്റെ അക്കാദമികതലം കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി എന്നീ കേരളത്തിലെ പ്രമുഖ അക്കാദമികൾ നിർവ്വഹിക്കും. കലാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖരുടെ റിസോഴ്സ് ലഭ്യമാക്കും.വിവിധ അക്കാദമികളിലെ ആധുനിക സൗകര്യങ്ങൾ കുട്ടികൾക്ക് സർഗോത്സവ നാളുകളിൽ ഉപയോഗിക്കാം. 

ഒന്നാം ദിവസം ഡിസം. 27 ന്  പ്രാതൽ, രജിസ്ട്രേറ്റഷൻ എന്നിവയ്ക്കായി കുട്ടികളും അധ്യാപകരും 9 മണിക്കു തന്നെ എത്തണം. ഹോളി ഫാമിലി കോൺവൻറ് ഹൈസ്കൂളിലാണ് എത്തേണ്ടത്. മ്യൂസിയത്തിന് എതിർ വശത്ത് ചെമ്പുകാവിലാണ് ഈ സ്കൂൾ. പെൺ കുട്ടികളുടെ താമസവും ഇവിടെയാണ്. ആൺ കുട്ടികൾ താമസിക്കുന്നത് വിവേകോദയം. സ്കൂളിലാണ്. രജിസ്ട്രേഷനും പ്രാതലും കഴിഞ്ഞാൽ സംഗീത നാടക അക്കാദമിയുടെ ഭാഗമായ കെ.ടി.മുഹമ്മദ് സ്മാരക തിയേറ്ററിൽ  സർഗോത്സവത്തിന്റെ പ്രാരംഭം  കുറിയ്ക്കും. തുടർന്ന് 7 സ്കൂൾ ബസുകളിലായായി.കലാമണ്ഡലം, വള്ളത്തോൾ സമാധി, വളളത്തോൾ മ്യൂസിയം എന്നിവ സന്ദർശിക്കും. അവധി കാലമായതിനാൽ കലാമണ്ഡലത്തിൻ റഗുലർ ക്ലാസ് ഇല്ല. കലാഭ്യാസം നടത്തുന്ന കുട്ടികളെ പ്രത്യേകം ക്ഷണിച്ചു വരുത്തും.കുത്തമ്പലത്തിൽ വച്ച് ഓട്ടൻ തുള്ളൾ നടക്കും. 3 മണിക്ക് പുന്നയൂർകുളത്തേക്ക്, മാധവിക്കുട്ടിയുടേയും നാലാപ്പാട്ട് നാരായണ മേനോന്റെ യും ബാലാമണിയമ്മയുടേയും തറവാട്ടിലെ നീർമാതള ചുവട്ടിൽ കെ.പി.മോഹനൻ കുട്ടികളോട് ക്യാമ്പിന്റെ സാമൂഹ്യ-സാംസ്കാരിക പ്രസക്തിയെ കുറിച്ച് സംസാരിക്കും


കലാമണ്ഡലത്തിൽ സംഗീത നാടക അക്കാദമി സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ സംസാരിക്കും
ഡിസം. 28, 29, 30 (ഉച്ചവരെ) 3 ടീമുകളായി പ്രമുഖ റിസോഴ്സ് പേഴ്സൺസും വിദ്യാരംഗo നിശ്ചയിച്ച ഗ്രൂപ്പ് കോ-ഓർഡിനേറ്റർമാരും  3 അക്കാദമികളുടെ നേതൃത്വത്തിൽ വിവിധ തരം സാഹിത്യ_ കലാ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. മികച്ച ചിത്രങ്ങൾ വിദ്യാഭ്യാസ കലണ്ടറിലെ ചിത്രങ്ങളാക്കും. രചനകൾ 2017 ജൂണിൽ വിദ്യാരംഗം സ്പെഷ്യൽ പതിപ്പിൽ (കുട്ടികളുടെ പതിപ്പ്) ചേർക്കും.ഈ ലക്കം കുട്ടികൾ തന്നെ എഡിറ്റ് ചെയ്യും.

ലളിത കലാ അക്കാദമി രചനാ സാമഗ്രികൾ സൗജന്യമായി ചിത്രരചനയിൽ പങ്കെടുക്കുന്നവർക്ക്‌ നൽകും. സമാപനത്തിൽ ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊ'ഫ.സി.രവീന്ദ്രനാഥ്‌, ബഹു. കൃഷിവകുപ്പു മന്ത്രി സുനിൽ കുമാർ, എം.എൽ.എ.മാർ മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ഡി.പി.ഐ. കെ.വി.. മോഹൻകുമാർ  ഐ.എ.എസ് എന്നിവർ പങ്കെടുക്കും. 
  
  ആസൂത്രണ യോഗത്തിൽ ഡി.പി.ഐ. സാഹിത്യ അക്കാദമി പ്രസിഡണ്ട് ശ്രീ.വൈശാഖൻ, സെക്രട്ടറി ഡോ.കെ.പി.മോഹനൻ, സംഗീത നാടക അക്കാദമി സെക്രട്ടറി ശ്രീ.എൻ.രാധാകൃഷ്ണൻ നായർ, ലളിത കലാ അക്കാദമി സെക്രട്ടറി പൊന്ന്യൻ ചന്ദ്രൻ, വിദ്യാരംഗം സംസ്ഥാന കോ - ഓർഡിനേറ്റർ കെ.സി.അലി ഇക്ബാൽ, ഡി.ഡി.ഇ കെ.സുമതി, ശ്രീ.കെ.കെ.രാജൻ, ഡി.പി.ഒ, ഡി.ഇ ഓമാർ, ഡയറ്റ് പ്രിൻസിപ്പൽ, ജെയിംസ് പോൾ, ബെന്നി, ജില്ലാ കോ-ഓർഡിനേറ്റർ പ്രസന്നകുമാരി സാഹിത്യ അക്കാദമി പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീ.ബെന്നി എന്നിവർ പങ്കെടുത്തു..

No comments:

Post a Comment