Thursday, 8 December 2016

STANDARD 3 EVS UNIT 7

വർണ്ണചിറകുകൾ വീശി
ടീച്ചിംഗ് മാന്വല്‍

 പൂമ്പാറ്റള്‍

 


പൂമ്പാറ്റകളെ കാണാന്‍ എന്തു ഭംഗിയാണ് അല്ലേ. അവയെപ്പറ്റി പഠിക്കുമ്പോള്‍ അതിനേക്കാള്‍ വര്‍ണപ്രപഞ്ചത്തിലേക്ക്എത്താം ലോകത്താകമാനം ഉള്ള ശലഭങ്ങളെ രണ്ടായി തരംതിരിയ്ക്കാം. നിശാശലഭങ്ങളും ചിത്രശലഭങ്ങളും. ഇതിൽ രണ്ടിലും കൂടി 1,40,000 ത്തോളം ഇനങ്ങളുണ്ട്. അതിൽ 17,200 ഒാളം എണ്ണം ചിത്രശലഭങ്ങളാണ്. ഇതില്‍ ഭാരതത്തില്‍ ആയിരത്തി അഞ്ഞൂറിലേറെ ചിത്രശലഭങ്ങൾ കണ്ടുവരുന്നു. കേരളത്തിൽ ഏതാണ്ട് 322ഓളം ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെറിയ ശലഭമായ രത്നനീലിയും ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭവും കാണപ്പെടുന്നതും നമ്മുടെ കേരളത്തിലാണ്.


പൂമ്പാറ്റ എന്നും വിളിക്കുന്ന, പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളായ ഷഡ്‌പദങ്ങളാണ് ചിത്രശലഭങ്ങൾ (Butterfly). ആംഗലേയഭാഷയിൽ ഇവയ്ക്ക് ബട്ടർഫ്ലൈ എന്നാണ് പേര്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. 1973 ൽ ഫ്രാൻസിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഫോസിലുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തൽ.


ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമായ(Phylum) ആർത്രോപോഡയിലെ ഇൻസെക്റ്റ എന്ന വിഭാഗത്തിൽ ലെപിഡോപ്റ്റീറ എന്ന ഗോത്രത്തിലാണ് ചിത്രശലഭങ്ങൾ വരുന്നത്. ചിത്രശലഭങ്ങളെപ്പറ്റി പഠനം നടത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ആളുകളെ ലെപിഡോപ്റ്റിറിസ്റ്റ് (lepidopterists) അഥവാ ഔറേലിയൻസ്(aurelians) എന്നു വിളിക്കുന്നു


 
3-Larwa changes to pupa


 
4-Pupa opens


 
Life cycle of butterfly Malayalam

കേരളത്തിലെ ചിത്രശലഭങ്ങളുടെ പട്ടിക

ഇവിടെ ക്ലിക്ക് ചെയ്യുക

പൂമ്പാറ്റയുടെ ജീവിത ചക്രം

  


ചിത്ര ശലഭങ്ങള്‍ പോസ്റ്റര്‍  ക്ലാസ്സില്‍ ഒട്ടിക്കാവുന്നത്








No comments:

Post a Comment