Tuesday, 25 January 2022

റിപ്പബ്ലിക് ദിനം 2022



ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓർമ്മക്കായി ജനുവരി 26 ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം എന്നറിയപ്പെടുന്നത്. 

(വിവരണം തയാറാക്കി അയച്ചു തന്നത്: ശ്രീ. കെ.പി.സാജു, എ..എം.എല്‍.പി.എസ്, ചെറിയപറപ്പൂര്‍, തിരൂര്‍, മലപ്പുറം)

     1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാ‍ജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഈ ദിവസത്തിന്റെ പ്രാധാന്യം നിലനിർത്താൻ എല്ലാ വർഷവും ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിൽ വൻ സൈനിക പരേഡുകളും സാംസ്കാരിക പരിപാടികളും നടത്തപ്പെടുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനിൽ തുടങ്ങി രാജ്‌പഥിൽ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ ചെന്ന് ചേർന്ന് അവസാനിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളായ കരസേന, നാവികസേന, വ്യോമസേന എന്നിവരുടെ സൈനികർ അവരുടെ മുഴുവൻ ഔദ്യോഗിക വേഷത്തിൽ ഈ ദിവസം പരേഡ് നടത്തുന്നു. ഇന്ത്യൻ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കുന്നു. ഇതു കൂടാതെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം കാണിക്കുന്ന ഒരു പാട് കാഴ്ചകളും ഈ പരേഡിൽ പ്രദർശിപ്പിക്കപ്പെടുന്നു. കൂടാതെ ഇന്ത്യൻ വ്യോമസേനയുടെ വിമാന സൈനിക പ്രദർശനങ്ങളും ഈ ദിവസം നടക്കുന്നു.
ഡെൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതാത് സംസ്ഥാനത്തെ ഗവർണർമാർ പതാക ഉയർത്തുകയും ചെയ്യുന്നു.

റിപ്പബ്ലിക്ക് ദിനാഘോഷം സ്കൂളുകളില്‍
 പ്രവര്‍ത്തനങ്ങള്‍ ചിലത്
  • പതാക ഉയര്‍ത്തല്‍
  • ദേശഭകതിഗാനം
  • കുട്ടികളുടെ മത്സരം ( പ്രസംഗം, ക്വിസ്സ്, പതാക നിര്‍മ്മാണം ചുവര്‍ പത്രം, പതിപ്പ് മുതലായവ)
  • ചിത്ര പ്രദര്‍ശനങ്ങള്‍
  • റാലികള്‍ ( വിവിധ വേഷങ്ങള്‍ ഉള്‍പ്പെടെ)
  • സെമിനാറുകള്‍
റിപബ്ലിക് ദിനം പ്രസന്റേഷന്‍
റിപബ്ലിക് ദിന ദിവസം കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കാവുന്ന ഒരു പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഇവിടെ നിന്ന്  ഡൗണ്‍‌ലോഡ്   ചെയ്യാം. എന്താണ്‌ റിപബ്ലിക് ദിനം എന്നും അതിന്റെ പ്രത്യേകതകള്‍ എന്താണെന്നും കുട്ടികള്‍ക്ക് ഇത് കാണിച്ചു കൊണ്ട് വിശദീകരിക്കാം. ഓരോ സ്ലൈഡും മുന്‍കൂട്ടിക്കണ്ട് അതിനെക്കുറിച്ച് നല്ല വിവരണം നല്‍കിയതിനു
ശേഷം അടുത്ത സ്ലൈഡുകളിലേക്ക് കടക്കുന്നതാണ്‌ ഉചിതം.

നമ്മുടെ രാജ്യം റിപബ്ലിക് ആയി നില്‍ക്കുന്നതിനു പിന്നിലെ ചരിത്രം കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയും എന്നും ജനാധിപത്യമെന്ന മഹത്തായ ആശയത്തെ നിലനിര്‍ത്താന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന ബോധം ഉണ്ടാക്കിക്കൊടുക്കുകയും ആവട്ടെ ഇതിനു പിന്നിലെ ലക്ഷ്യം.

ഡൗണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ   PDF     POWER POINT ക്ലിക്ക് ചെയ്യുക

REPUBLIC DAY QUIZ 2020 

റിപ്പബ്ലിക് ദിന ക്വിസ് 2018

റിപ്പബ്ലിക് ദിന ക്വിസ് - 1 

റിപ്പബ്ലിക് ദിന ക്വിസ് - 2

ദേശഭക്തി ഗാനം 

POWER POINT PRESENTATION

 

No comments:

Post a Comment