കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫീസ് ഹെഡ്മാസ്റ്റേഴ്സ് ഫോറം ടീച്ചേഴ്സ് ക്ലബ്ബ് എന്നിവർ സംയുക്തമായി 2017 ഫെബ്രുവരി 4 ശനിയാഴ്ച രാവിലെ 9 മുതൽ 4 വരെ എറണാകുളം റവന്യു ജില്ലയുടെ പരിധിയിലുള്ള വേറിട്ട പഠന മാതൃകകൾ വികസിപ്പിച്ച അധ്യാപകരെ പങ്കെടുപ്പിച്ച് അക്കാദമിക്ക് കോൺഗ്രസ്- 2017 സംഘടിപ്പിക്കുന്നു. എസ്.എസ്.എ സ്റ്റേറ്റ് കൺസൾട്ടറ്റ് ഡോ. ടി.പി. കലാധരൻ മാഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
ഒന്നാം ക്ലാസു മുതൽ ഏഴാം ക്ലാസുവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് അവരവരുടെ വിദ്യാലയത്തിൽ ആവിഷ്ക്കരിച്ച് നടപ്പക്കിയ വ്യത്യസ്ത പഠനമാതൃകകൾ അവതരിപ്പിക്കാൻ അവസരമൊരുക്കും .ഇടപെട്ട വിഷയം, മേഖല, നടത്തിയ പ്രവർത്തനങ്ങൾ, ഉണ്ടായ മാറ്റം, തെളിവുക എന്നിവ പത്തു മിനിട്ട് സമയത്തിനുള്ളിൽ പവർ പോയന്റായി അവതരിപ്പിക്കണം. പൊതു വിദ്യാലയങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനും കൂടുതൽ അക്കാദമിക്ക് ഇടപെടലുകൾക്കും അവസരമൊരുക്കലാണ് അക്കാദമിക്ക് കോൺഗ്രസിന്റെ ലക്ഷ്യം.
ഇത്തരത്തിലുള്ള മാതൃകകൾ പരിചയപ്പെടുത്താൽ താത്പര്യമുള്ള അധ്യാപകരോ വിദ്യാലയങ്ങളോ 2017 ജനുവരി 21 ശനിയാഴ്ചക്കുള്ളിൽ പേര് രജിസ്റ്റർ ചെയ്യുകയും അവതരിപ്പിക്കുന്ന വിഷയത്തിന്റെ ഒരു പകർപ്പ് ttpaulosepzm@gmail.com എന്ന ഈ മെയിൽ വിലാസത്തിൽ അയക്കണം. കൂടാതെ 9446762687 എന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്യണം
ടി.ടി.പൗലോസ്, അക്കാദമിക്ക് കോ-ഓർഡിനേറ്റർ, അക്കാദമിക്ക് കോൺഗ്രസ് - 2017, 944676268
No comments:
Post a Comment