2017-2018 അധ്യയന വര്‍ഷത്തിലെ സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഫെബ്രുവരി ഒന്നു മുതല്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 24, 25 തീയതികളിലാണ് പ്രവേശന പരീക്ഷ നടക്കുക. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് ദേശീയതലത്തില്‍ ഏകീകൃത പരീക്ഷയായ നീറ്റ് (NEET) നിലവില്‍ വന്ന സാഹചര്യത്തില്‍ ബിടെക് കോഴ്‌സുകള്‍ക്കുള്ള പ്രവേശന പരീക്ഷ മാത്രമേ സംസ്ഥാനത്ത് നടക്കുന്നുള്ളൂ. നീറ്റ് വിജ്ഞാപനവും പുറത്തിറങ്ങിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപേക്ഷാ ഫീസില്‍ കുറവ് വരുത്തിയിട്ടുണ്ട്. ജനറല്‍ കാറ്റഗറിയിലെ വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ 800 രൂപയാണ് അപേക്ഷാ ഫീസ്. കഴിഞ്ഞ തവണ ഇത് 1000 രൂപയായിരുന്നു.
No comments:
Post a Comment