Wednesday, 1 February 2017

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷാഫലം


2016 ആഗസ്റ്റില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.results.kerala.nic.in വെബ്‌സൈറ്റില്‍ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധന നടത്തുന്നതിനും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറങ്ങളിലുളള അപേക്ഷകള്‍, ഫീസ് അടച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പാളിന് ഫെബ്രുവരി 15നകം സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 600 രൂപ, ഉത്തരക്കടലാസുകളുടെ പോട്ടോകോപ്പിയ്ക്ക് പേപ്പര്‍ ഒന്നിന് 400 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 200 രൂപ. അപേക്ഷകള്‍ ഹയര്‍സെക്കണ്ടറി പോര്‍ട്ടലില്‍ ലഭിക്കും. പരീക്ഷാ കേന്ദ്രങ്ങളായിരുന്ന സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി നല്‍കുന്ന സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ഫെബ്രുവരി 20നകം
പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യണം. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള ഫീസ് ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടുമാര്‍ ശേഖരിച്ച് ഹയര്‍സെക്കണ്ടറി പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ തിരുവനന്തപുരത്തെ ശാന്തിനഗര്‍ എസ്.ബി.ടി. ബ്രാഞ്ചില്‍ മാറത്തക്കവണ്ണം ഡിമാന്‍ഡ് ഡ്രാഫ്റ്റായി സമര്‍പ്പിക്കണം.

No comments:

Post a Comment