Saturday, 11 February 2017

സർട്ടിഫിക്കറ്റുകളുടെ കാലാവധി സംസ്ഥാന സർക്കാർ നീട്ടി

വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ കാലാവധി സംസ്ഥാന സർക്കാർ നീട്ടി. ജാതി സർട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നു വർഷമായും വരുമാന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമായും വർധിപ്പിച്ചു. പ്രവേശന പരീക്ഷയുടെ അപേക്ഷയുടെ ചട്ടങ്ങളിലും ഇളവു വരുത്തിയിട്ടുണ്ട്.
ഇതനുസരിച്ചു പ്രവേശന പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം ജാതി, വരുമാന, പൗരത്വ സർട്ടിഫിക്കറ്റുകൾ അപ്‌‌ലോഡ് ചെയ്യേണ്ടതില്ല. പകരം അപേക്ഷാഫോമിൽ ഏതു ജാതിയെന്നും എത്ര വരുമാനമെന്നും രേഖപ്പെടുത്തിയാൽ മതി. പ്രവേശനസമയത്ത് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അപേക്ഷിക്കുന്നവരെല്ലാം സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസുകളിൽ ക്യൂ നിൽക്കുന്നത് ഇതുവഴി ഒഴിവാക്കാനാകും. ഇതിനു പുറമെയാണ് ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ കാലാവധിയും നീട്ടിയത്. ജാതി സർ‌ട്ടിഫിക്കറ്റിന്റെ കാലാവധി ഇനി മുതൽ മൂന്നു വർഷമായിരിക്കും. ഇതിനിടെ ഏതു കോഴ്സിനു ചേർന്നാലും സ്കോളർഷിപ് ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കും ഇതേ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം.

വരുമാന സർ‍ട്ടിഫിക്കറ്റുകളുടെ കാലാവധി ആറുമാസത്തിൽനിന്ന് ഒരു വർഷമാക്കി. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആജീവനാന്തം ഉപയോഗിക്കാം. റവന്യുമന്ത്രിയും വിദ്യഭ്യാസമന്ത്രിയും പട്ടികവിഭാഗ വകുപ്പു മന്ത്രിയും ചേർന്നാണു തീരുമാനമെടുത്തത് .

No comments:

Post a Comment