Saturday, 4 February 2017

കുട്ടി വായന ...കൂട്ടിവായന

ഇന്ന് മെന്‍ഡേഴ്സ് കേരളയുടെ പ്രിയ അധ്യാപകര്‍ക്കായി പരിചയപ്പെടുത്തുന്നൂ...

പാലക്കാടി ജില്ലയിലെ പാടൂര്‍ എ.എല്‍.പി സ്കൂള്‍ ഭാഷാപഠനത്തില്‍ അവലംബിച്ച ഒരു മാത്യക... കുട്ടിവായന - കൂട്ടിവായന.

https://drive.google.com/file/d/0B_SfaYwSqq7jaGV3MXhReDNQdlU/view?usp=sharing
ചിത്രത്തിനു മുകളില്‍ ക്ലിക്ക് ചെയ്ത് ഈ പദ്ധതിയുടെ വീഡിയോ കാണാം..

മാത്യഭാഷാ പഠനത്തില്‍ കുട്ടികളുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ടതിന്റെ പ്രവര്‍ത്തന തിളക്കത്തിലാണ് ഇന്ന് വിദ്യാലയങ്ങള്‍.  വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പഠന കാലയളവിലും ഭാഷ സ്വായത്തമാക്കാതെ കടന്നു പോകുന്ന കുട്ടികള്‍ ഉണ്ടാകുന്നു എന്നുള്ളത്  വിദ്യാഭ്യാസ പുരോഗതിയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു.  ചെറിയ ക്ലാസ്സുകളില്‍ നിന്നു  തന്നെ ഭാഷ തെറ്റുകൂടാതെ കൈകാര്യം ചെയ്യാന്‍ കുട്ടികളെ  പ്രാപ്ത്‍രാക്കുക എന്നുള്ളതാണ് ഇതിനുള്ള പോംവഴി.  ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കെന്നപോലെ രക്ഷിതാക്കള്‍ക്കും ചെറുതല്ലാത്ത പങ്കുവഹിക്കാനുണ്ട്.  വീട്ടിലും വിദ്യാലയത്തിലും വേണ്ടത്ര അംഗീകാരവും പരിഗണനയും നല്‍കി കുട്ടികളെ പഠന പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരാക്കേണ്ടതുണ്ട്.  കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങള്‍ അവരുടെ തന്നെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും സംഘടിക്കപ്പെടുമ്പോള്‍ ആശാവഹമായ ഫലസൂചനകളാണ് ലഭിക്കുന്നത്.


കുട്ടിവായന എന്ന പ്രവര്‍ത്തനം കുട്ടികളെ  ഭാഷാപഠനത്തില്‍  താല്പര്യപൂര്‍വ്വം പങ്കാളികളാക്കുന്നു.  ഭാഷയുടെ  വിവിധ വ്യവഹാര രൂപങ്ങള്‍ പരിചയപ്പെടുവാനും രേഖപ്പെടുത്തുവാനും കുട്ടികള്‍ സ്വയം മുന്നോട്ടു വരുന്നു.  കൊച്ചുകഥകളും കവിതകളും മറ്റും പകര്‍ത്തിയെഴുതാന്‍ കുട്ടികള്‍ വീട്ടിലും  വിദ്യാലയത്തിലെ ഒഴിവു വേളകളിലും ഉത്സുകരാ‍ാണ്.  പുസ്തകങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ബാലമാസികകളുടെ ഉപയോഗത്തിലും നോട്ടു പുസ്തകത്തിലെ  ലേഖന പ്രവര്‍ത്തനങ്ങളിലും ചിട്ടയായ  പ്രവര്‍ത്തനശൈലി രൂപപ്പെടുത്തിയെടുക്കാന്‍ പര്യാപ്തമായ ഒരു തനതുപ്രവര്‍ത്തനമാണ് കുട്ടിവായന- കൂട്ടിവായന. 

അയച്ചു തന്നത്: ശ്രീ.കണ്ണന്‍, അധ്യാപകന്‍, പാടൂര്‍ എ.എല്‍.പി സ്കൂള്‍
                           

1 comment:

  1. GOOD
    and worth imitating
    congrats to those who are behind the curtain

    ReplyDelete