Monday, 20 March 2017

ലോക ജലദിനമായ മാർച്ച് 22 നു പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജലസം രക്ഷണ പ്രതിജ്ഞ എടുക്കുന്നതിന് നിർദ്ദേശം നല്കി ഉത്തരവാകുന്നു


ജലം ജീവനാണ്
ജലമില്ലെങ്കിൽ ജീവനില്ല, ഭൂമിയില്ല, നമ്മളുമില്ല
ഈ പ്രാധാന്യം ഞാൻ മനസ്സിലാക്കുന്നു ജലസമൃദ്ധി 
എന്നെന്നും നിലനിന്നുകൊള്ളണമെന്നില്ല എന്ന സത്യം ഞ്ഞാൻ തിരിച്ചറിയുന്നു.
 
നാല്പത്തിനാല് നദികളുടെ നാടായ കേരളം പോലും
കൊടിയ വരൾച്ചയിലായിരിക്കുന്നു.
പ്രകൃതി നശീകരണത്തിലൂടെയും മലിനീകരണത്തിലൂടെയുമുള്ള മനുഷ്യ ഇടപെടലുകളാണ്
ഈ സ്ഥിതിവിശേഷത്തിനു കാരണം എന്നത് ഞാൻ ഉൾക്കൊള്ളുന്നു.

അതിനാൽ ജലത്തിന്റെ ഉപയോഗത്തിൽ
ഞാൻ മിതത്വം പുലർത്തുന്നതാണ്
ജലസ്രോതസ്സുകളുടെ പരിപാലനത്തിലും പരിപോഷണത്തിലും
ഞാൻ സൂക്മ്ഷത പുലർത്തുന്നതാണ്.

സ്രോതസ്സുകളും ജലാശയങ്ങളും മലിനമാകരുത് എന്നതിൽ
ഞാൻ ജാഗ്രത പുലർത്തുന്നതാണ്.
പുതിയൊരു ജലസംസ്കാരത്തിനു രൂപം നല്കി പിന്തുടരുന്നതിനായി
എന്റെ സ്വന്തം നിലയിലും ഒത്തൊരുമിച്ചും
പരിശ്രമിക്കുന്നതാണെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.



No comments:

Post a Comment