Saturday, 25 March 2017

സര്‍വശിക്ഷാ അഭിയാന്‍ - മികവ് ദേശീയ സെമിനാറും ശില്പശാലയും : ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 26)


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനവുബന്ധിച്ച് സര്‍വ്വശിക്ഷാ അഭിയാന്‍ സംഘടിപ്പിക്കുന്ന മികവ് ദേശീയ സെമിനാറും ശില്പശാലയും മാര്‍ച്ച് 26, 27 തീയതികളില്‍ തിരുവനന്തപുരം കൈമനം ആര്‍.ടി.ടി.സി ഓഡിറ്റോറിയത്തില്‍ നടക്കും. ഇന്ന് (മാര്‍ച്ച് 26) രാവിലെ 9.30ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം-ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരിക്കും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ മികവിന്റെ വ്യാപനം സംബന്ധിച്ച സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വിദ്യാലയങ്ങളുടെ പ്രദര്‍ശനം, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

No comments:

Post a Comment