വികലാംഗരായ വ്യക്തികൾക്കായി യുണൈറ്റഡ് ഇന്ത്യ ഇൻഷൂറൻസ് കമ്പനിയുമായി
ചേർന്ന് കേന്ദ്ര സർക്കാർ ആരംഭിച്ച ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയാണ് സ്വാവലംബൻ,
357 രൂപ പ്രീമിയം അടച്ച് രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ട് ലക്ഷം രൂപയുടെ
വാർഷിക കവറേജ് ലഭിക്കും .. ദാരിദ്ര്യരേഖയ്ക് കീഴിൽ വരുന്ന വികലാംഗരായ
വ്യക്തികൾക്ക് സൗജന്യമായി രജിസ്ട്രേഷൻ നൽകാൻ കേരള സർക്കാർ
തീരുമാനിച്ചിട്ടുണ്ട് . അപേക്ഷ സ്വീകരിക്കുന്നതിന് മാർച്ച് 2,3 ,4
തീയതികളിൽ ഐസിഡിഎസ് ഓഫീസുകളിൽ പ്രത്യേക കൗണ്ടറുകൾ തുറന്ന്
പ്രവർത്തിക്കുന്നതാണ് .. ഈ കൗണ്ടറിൽ നിന്നും അപേക്ഷ ഫോറം സൗജന്യമായി
ലഭിക്കും . കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ഐസിഡിഎസ് ഓഫീസുമായി
ബന്ധപ്പെടുക ..
No comments:
Post a Comment