സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, സ്‌കൂള്‍
വിദ്യാര്‍ത്ഥികള്‍ക്കായി ഏപ്രില്‍-മെയ് മാസങ്ങളില്‍ അവധിക്കാല
ശാസ്ത്രക്ലാസുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധവും
ശാസ്ത്ര സംസ്‌കാരവും വളര്‍ത്തിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
അടിസ്ഥാന ശാഖകളിലെ അധ്യയനം കൂടാതെ റോബോട്ടിക്‌സ്,
അസ്‌ട്രോണമി, ബഹിരാകാശപഠനം തുടങ്ങിയ നൂതന ശാഖകള്‍ വരെ കുട്ടികളെ
പരിചയപ്പെടുത്തും. വിജയകരമായി പൂര്‍ത്തീകരിക്കുന്ന കുട്ടികള്‍ക്ക്
ഇന്നവേഷന്‍ ഹബിന്റെ അംഗത്വഫീസില്‍ ഇളവ് ലഭിക്കും.
ആയിരം രൂപയാണ് ഫീസ്. സ്‌ക്രീനിംഗ് ടെസ്റ്റ് മുഖാന്തരം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഫീസ് അടച്ചാല്‍ മതിയാകും. ജൂനിയര്‍
(നാല്, അഞ്ച്, ആറ് ക്ലാസുകള്‍ പൂര്‍ത്തീകരിച്ചവര്‍), സീനിയര്‍ (ഏഴ്, എട്ട്,
ഒന്‍പത് ക്ലാസുകള്‍ പൂര്‍ത്തീകരിച്ചവര്‍) വിഭാഗങ്ങളിലായി നാല്
ബാച്ചുകളിലാണ് ക്ലാസുകള്‍.
2017 മാര്‍ച്ച് 26ന് നടത്തുന്ന സ്‌ക്രീനിംഗ് ടെസ്റ്റിലൂടെയാണ്
തിരഞ്ഞെടുപ്പ്. അപേക്ഷാഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി 2017 മാര്‍ച്ച്
18.
സ്‌ക്രീനിംഗ് ടെസ്റ്റിനായി മാര്‍ച്ച് പത്ത് മുതല്‍ ശാസ്ത്ര
സാങ്കേതിക മ്യൂസിയം വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം സൗജന്യമായി
ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫോറത്തിനൊപ്പം കുട്ടികളുടെ സ്‌കൂള്‍ ഐ.ഡി
കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട്
സൈസ് ഫോട്ടോയും സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
No comments:
Post a Comment