തിരുവനന്തപുരം
ഹയര്‍സെക്കന്‍ഡറി തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട ഒരു തീരുമാനവും
വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്ന് മന്ത്രി സി രവീന്ദ്രനാഥ്
അറിയിച്ചു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് ധനവകുപ്പ് ഇറക്കിയ അണ്‍
ഒഫീഷ്യല്‍ നോട്ടിന്റെ ഭാഗമായുള്ള നിര്‍ദേശം മാത്രമാണ് ചില മാധ്യമങ്ങളിലെ
വാര്‍ത്തകള്‍ക്ക് അടിസ്ഥാനം. ഇത് സംബന്ധിച്ച്
വിദ്യാഭ്യാസ വകുപ്പില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അധ്യാപകരും
പൊതുവിദ്യാഭ്യാസ മേഖലയെ സ്‌നേഹിക്കുന്നവരുമായും കൂടിയാലോചനകളില്ലാതെ ഒരു
തീരുമാനവും വിദ്യാഭ്യാസ വകുപ്പ് എടുക്കില്ല.
നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് അധ്യാപക തസ്തികാനിര്‍ണയം
നടത്തുമെന്നിരിക്കെ ഇപ്പോള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍
അധ്യാപകരില്‍ ആശങ്ക സൃഷ്ടിക്കാന്‍ മാത്രമാണ്.
പൊതുവിദ്യാഭ്യാസവും ഹയര്‍സെക്കന്ററിയും വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയും
തമ്മില്‍ ലയിപ്പിക്കുമെന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും
വസ്തുതാവിരുദ്ധമാണ്. ഇതു സംബന്ധിച്ച് യാതൊരു ചര്‍ച്ചയും
നടന്നിട്ടില്ലെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി അറിയിച്ചു.
No comments:
Post a Comment