സര്‍വീസിലുള്ളവരും പെന്‍ഷന്‍ പറ്റിയവരുമായ അധ്യാപകര്‍ക്കും, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ക്കും, ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷന്‍ പൊതുസഹായ പദ്ധതിപ്രകാരം സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം നാലരലക്ഷം രൂപയില്‍ കുറവുള്ള അധ്യാപകര്‍, പെന്‍ഷന്‍ പറ്റിയ അധ്യാപകര്‍, മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ എന്നിവരാണ് അപേക്ഷിക്കേണ്ടത്.
അധ്യാപകര്‍ എ ഫോറത്തിലും മരണമടഞ്ഞ അധ്യാപകരുടെ ആശ്രിതര്‍ ബി ഫോറത്തിലും അപേക്ഷിക്കണം. അപേക്ഷാഫോറം ഏപ്രില്‍ 30 വരെ എന്‍.എഫ്.റ്റി ഡബ്ല്യു അസിസ്റ്റന്റ് സെക്രട്ടറിയില്‍ നിന്നും ലഭിക്കും. ഏത് ഫോറമാണ് വേണ്ടത് (എ/ബി)എന്ന് വ്യക്തമാക്കിയിരിക്കണം. ഫോറം തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസമെഴുതിയ അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 31.
No comments:
Post a Comment