Wednesday, 29 March 2017

പട്ടികവിഭാഗ ഉദ്യോഗസ്ഥര്‍ക്ക് ടെസ്റ്റ് പാസാകുന്നതില്‍ ഇളവ് : കാലാവധി നീട്ടി

പട്ടികജാതി/വര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട 1985 ഡിസംബര്‍ 31 നോ അതിന് മുമ്പോ സര്‍വീസില്‍ പ്രവേശിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യൂണിഫൈഡ്, സ്‌പെഷ്യല്‍, വകുപ്പുതല പരീക്ഷകള്‍ പാസാകുന്നതിന് നല്‍കിയ ഇളവിന്റെ കാലവധി 2017 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി ഉത്തരവായി. 1986 ജനുവരി ഒന്നിനോ അതിനുശേഷമോ സര്‍വീസില്‍ പ്രവേശിച്ച പട്ടികജാതി/വര്‍ഗ ജീവനക്കാര്‍ക്ക് ഇളവിന് അര്‍ഹതയില്ല. എന്നാല്‍ അവര്‍ക്ക് പൊതുചട്ടങ്ങള്‍ 13എ(1)(എ), കെ.എസ് & എസ്.എസ്.ആര്‍ 13എ(2) വ്യവസ്ഥകള്‍ പ്രകാരം പരീക്ഷയില്‍ നിന്ന് താത്കാലിക ഇളവിന് അര്‍ഹതയുണ്ടായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

No comments:

Post a Comment