ഈ സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കുന്ന
ജോലി മിക്കവാറും എല്ലാവരും പൂര്‍ത്തീകരിച്ചിരിക്കും. ഇനി അടുത്ത
വര്‍ഷത്തേക്കുള്ള നികുതി ആസൂത്രണത്തിന്റെ സമയമാണ്. കഴിഞ്ഞ വര്‍ഷത്തെ നികുതി
ആസൂത്രണം ചെയ്യാത്തവര്‍ക്ക് അതിന്റെ ബുദ്ധിമുട്ടുകള്‍ ഏറെക്കുറെ
മനസ്സിലായിക്കാണും. 2017-18 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന വരുമാനം
മുന്‍കൂട്ടി കണക്കാക്കി അതിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം മാര്‍ച്ച്
മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. അവസാന മാസങ്ങളില്‍ വലിയൊരു തുക
നികുതിയിനത്തിലേക്ക് അടക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇതുകൊണ്ട്
സാധിക്കുന്നു. ഒരു ഓഫീസിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ആന്റിസിപ്പേറ്ററി
സ്റ്റേറ്റ്മെന്റുകള്‍ ഒരുമിച്ച് തയ്യാക്കാവുന്ന സോഫ്റ്റ് വെയര്‍
തയ്യാറായിക്കഴിഞ്ഞു. മൈക്രോസോഫ്റ്റിന്റെ ആക്സസിലാണ് ഇത്
പ്രവര്‍ത്തിപ്പിക്കേണ്ടത്. 2017 ഫെബ്രുവരിയിലെ യൂണിയന്‍ ബജറ്റില്‍ ചില
മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.ഇതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് സോഫ്റ്റ്
വെയര്‍ തയ്യാറാക്കിയിട്ടുള്ളത്.
1.) ഈ വര്‍ഷത്തെ നികുതി നിരക്കിലെ പ്രധാന
മാറ്റം രണ്ടര ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി
നിരക്ക് 10 ശതമാനം ആയിരുന്നത് 5 ശതമാനമായി കുറച്ചു എന്നതാണ്. 5 ലക്ഷത്തിനു
മുകളില്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി 20 ശതമാനവും 10
ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമാനവും പഴയത് പോലെ തുടരും.
2.) മറ്റൊരു മാറ്റം നേരത്തെ 87 എ സെക്ഷന്‍ പ്രകാരം 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവര്‍ക്ക് നല്‍കിയിരുന്ന 5000 രൂപയുടെ റിബേറ്റ് 2500 രൂപയാക്കി കുറയ്ക്കുകയും കൂടാതെ ഇത് ലഭിക്കുന്നതിനുള്ള വരുമാനത്തിന്‍റെ പരിധി 3.5 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഇവിടെ വരുമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ കിഴിവുകളും കഴിഞ്ഞുള്ള വരുമാനമാണ്.
പലരും 3 ലക്ഷം വരെ നികുതിയില്ല എന്ന തെറ്റിദ്ധാരണ പുലര്‍ത്തി വരുന്നു. ഇത് തെറ്റാണ് 2.5 ലക്ഷത്തിന് മുകളില്‍ വരുമാനം വരികയാണെങ്കില്‍ നികുതി കണക്കാക്കപ്പെടുന്നുണ്ട്. എന്നാല്‍ 3 ലക്ഷമാണ് വരുമാനമെങ്കില്‍ 2.5 ലക്ഷത്തിന് മുകളിലുള്ള 50000 രൂപയ്ക്ക് 5 ശതമാനം നിരക്കില്‍ 2500 രൂപ നികുതി വരുന്നുണ്ട്. എന്നാല്‍ 3.5 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് 2500 രൂപ റിബേറ്റ് ലഭിക്കുന്നത് കൊണ്ട് നികുതി അടക്കേണ്ടി വരുന്നില്ല എന്ന് മാത്രം. എന്നാല്‍ 4 ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ 3 ലക്ഷം കഴിഞ്ഞു വരുന്ന 1 ലക്ഷത്തിന് നികുതി അടച്ചാല്‍ മതിയാകില്ല. 2.5 ലക്ഷം കഴിഞ്ഞു വരുന്ന 1.5 ലക്ഷത്തിന് 5 ശതമാനം നിരക്കില്‍ നികുതി അടക്കേണ്ടി വരും.
short note on income tax 2017-18 |
3.) നമുക്ക് ഈ വര്‍ഷം ലഭിച്ചേക്കാവുന്ന എല്ലാ വരുമാനങ്ങളും കാണിച്ചുകൊണ്ടാണ് ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് തയ്യാറാക്കേണ്ടത്. 2014 ലെ ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി വന്ന ശമ്പള കുടിശ്ശികയുടെ രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷത്തില്‍ നമുക്ക് ലഭിക്കാനുണ്ട്. ഇത് സാമാന്യം ഭേദപ്പെട്ട ഒരു തുകയായിരിക്കും. ഇത് കണക്കിലെടുത്തില്ല എങ്കില്‍ നമ്മുടെ ആസൂത്രണങ്ങള്‍ എല്ലാം തെറ്റാനിടയുണ്ട്.
We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
ReplyDeleteEmail: kokilabendhirubhaihospital@gmail.com
WhatsApp +91 7795833215