Saturday, 4 March 2017

PAY REVISION ARREAR

2014 July മാസം മുതല്‍ പ്രാബല്യത്തില്‍ വന്ന ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ 2014 ജൂലൈ മുതല്‍ 2016 ഫെബ്രുവരി വരെയുള്ള  മാസങ്ങളിലെ കുടിശിക ഈ വര്‍ഷം മുതല്‍ (മാര്‍ച്ച് 2017ലെ ശമ്പളം മുതല്‍) പണമായി നല്‍കുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് സ്പാര്‍ക്ക് മുഖേന തയ്യാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്പാര്‍ക്കില്‍ നല്‍കിയിട്ടുണ്ട്. ഈ പ്രവര്‍ത്തനം നടത്തുന്നതിന് മുമ്പ് പ്രസതുത കാലയളവിലെ ജീവനക്കാരുടെ Salary Details സ്പാര്‍ക്കില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടാവണം. സ്പാര്‍ക്കിലൂടെയല്ലാതെ ശമ്പളം വാങ്ങിയ RMSA സ്കൂളുകളിലെ അധ്യാപകര്‍, ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്നവര്‍ എന്നിവരുടെ ഈ കാലയളവിലെ ശമ്പള വിവരങ്ങള്‍ SPARKലെ SALARY MATTERS -> MANUALLY DRAWN എന്ന ഓപ്ഷന്‍ വഴി ഇക്കാലയളവിലെ ശമ്പളം , അരിയറുകള്‍ ലീവ് സറണ്ടര്‍ എന്നിവ സ്പാര്‍ക്കില്‍  ഉള്‍പ്പെടുത്തണം. അതോടൊപ്പം തന്നെ മുന്‍കാലഘട്ടങ്ങളിലെ ഏതെങ്കിലും ബില്ലുകള്‍ ENCASHMENT DETAILS അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ അവയും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇവ പൂര്‍ത്തിയാക്കിയതിന് ശേഷം വേണം ചുവടെ തന്നിരിക്കുന്ന ട്യൂട്ടോറിയലില്‍ വിശദീകരിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്.
 
 

1 comment:

  1. We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
    Email: kokilabendhirubhaihospital@gmail.com
    WhatsApp +91 7795833215

    ReplyDelete