ഫെബ്രുവരി 12ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഇത് www.lbscentre.org, www.lbskerala.com
എന്നീ വെബ് സൈറ്റുകളില്‍ ലഭ്യമാണ്. 15,854 പേര്‍ പരീക്ഷ എഴുതിയതില്‍ 880
പേര്‍ വിജയിച്ചു. ആകെ വിജയശതമാനം 5.55 ആണ്. പാസായവരുടെ ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുളളവര്‍ അവരുടെ സെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍
ലഭിക്കുന്നതിനുളള അപേക്ഷാ ഫോറം എല്‍.ബി.എസ് സെന്ററിന്റെ വെബ് സൈറ്റില്‍
നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് താഴെപ്പറയുന്ന രേഖകളുടെ (ഗസറ്റഡ്
ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ) കോപ്പികള്‍ 40 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച്
സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലുപ്പത്തിലുളള ക്ലോത്ത് ലൈന്‍ഡ് കവര്‍
സഹിതം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി,
പാളയം, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ അയച്ചുതരണം.
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പേര് ഉള്‍പ്പെടുന്ന പേജ്,
ബിരുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍/ഒറിജിനല്‍),
മാര്‍ക്ക്‌ലിസ്റ്റ്, ബി.എഡ് സര്‍ട്ടിഫിക്കറ്റ് (പ്രൊവിഷണല്‍/ഒറിജിനല്‍),
അംഗീകൃത തുല്യത സര്‍ട്ടിഫിക്കറ്റുകള്‍ (കേരളത്തിനു പുറത്തുളള ബിരുദാനന്തര
ബിരുദവും ബി.എഡും), പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2 ല പറഞ്ഞിട്ടില്ലാത്ത
വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും നേടിയവര്‍ തങ്ങളുടെ വിഷയങ്ങളുടെ തുല്യതാ
സര്‍ട്ടിഫിക്കറ്റ്, എസ്.സി/എസ്.ടി, ഒ.ബി.സി (നോണ്‍ ക്രിമീലെയര്‍)
വിഭാഗത്തില്‍ അപേക്ഷ നല്‍കി വിജയിച്ചവര്‍ അവരുടെ ജാതി/ നോണ്‍ ക്രീമീലെയര്‍
സര്‍ട്ടിഫിക്കറ്റ് (നോണ്‍ ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ 2015
ഡിസംബര്‍ നാല് മുതല്‍ 2016 ഡിസംബര്‍ 31 വരെയുളള കാലയളവില്‍
ലഭിച്ചതായിരിക്കണം), പി.എച്ച്/വി.എച്ച് വിഭാഗത്തില്‍ അപേക്ഷ നല്‍കി
വിജയിച്ചവര്‍ അവരുടെ വൈകല്യം തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകള്‍
ഹാജരാക്കണം. (മുമ്പ് ഹാജരാക്കിയവര്‍ക്ക് ബാധകമല്ല) എന്നിവയാണ് ആവശ്യമായ
രേഖകള്‍. സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ മുതല്‍ വിതരണം ചെയ്യും. കൂടുതല്‍
വിവരങ്ങള്‍ക്ക് 0471 2560311, 312,313. (പരീക്ഷാഫലം അനുബന്ധമായി ഇ-
മെയില്‍ ചെയ്തിട്ടുണ്ട്).
No comments:
Post a Comment