എല്ലാ ജീവനക്കാരും അംഗമായിട്ടുള്ള, നമ്മൾ PF എന്നു പറയുന്ന GPF (General Provident Fund) നെ പറ്റി ചില കാര്യങ്ങൾ :- ഇപ്പോൾ കേരളത്തിലെ ജീവനക്കാരുടെ PF സംബന്ധമായ കാര്യങ്ങൾ നടപ്പാക്കുന്നത് GO(P)94/2012 dtd.7.2.2012 പ്രകാരമുള്ള GPF Rules പ്രകാരമാണ്.
1) അംഗത്വം :- സർവ്വീസിൽ കയറുന്ന എല്ലാ
അംഗങ്ങളും PF ൽ നിർബന്ധമായും വരിക്കാരാകേണ്ടതാണ്. അപേക്ഷാ ഫോമും നോമിനേഷനും
പൂരിപ്പിച്ച് മേലധികാരിക്ക് അപേക്ഷ സമർപ്പിച്ച് PF-ൽ
വരിക്കാരാകാവുന്നതാണ്. നോമിനിയേ വയ്ക്കുമ്പോൾ "ഫാമിലിയി"ൽ ആരെയെങ്കിലും
വയ്ക്കണം. Wife, Husband,Minor son, Unmarried/divorced daughter, major
son, father, mother, Minor brother, unmarried sister തുടങ്ങിയവരാണ് PF
ചട്ടപ്രകാരം Family യുടെ നിർവചനത്തിൽ പെടുന്നവർ. അവിവാഹിതനായ ഒരാൾക്ക് മേൽ
പറഞ്ഞതിൽ ആരെ വേണമെങ്കിലും നോമിനിയാക്കാം. എന്നാൽ വിവാഹിതനാകുന്നതോടുകൂടി ആ
നോമിനേഷൻ അസാധുവാകുന്നു. നോമിനിയെ എപ്പോൾ വേണമെങ്കിലും change
ചെയ്യാവുന്നതാണ്. ഇതിനായി പുതിയ നോമിനേഷൻ ഫോമും വെള്ള പേപ്പറിൽ ഉള്ള
അപേക്ഷയും മേലധികാരിക്ക് കൊടുത്താൽ മതിയാകും.
2) വരിസംഖ്യ :- എല്ലാമാസവും
നിശ്ചിത തുക വരിസംഖ്യയായി അപേക്ഷ കൊടുക്കുന്ന സമയത്ത് തന്നെ നമ്മൾ
തീരുമാനിക്കേണ്ടതാണ്. ഇത് കുറഞ്ഞത് Basic ന്റെ 6% ഉം കൂടിയത് Basic ന്റെ
തുല്യമായ തുകയും ആണ്. ഉദാഹരണത്തിന് 30000 രൂപ Basic ഉള്ള ഒരാൾക്ക് PF ൽ
ഇടാവുന്ന കുറഞ്ഞ തുക 1800/- ഉം കൂടിയ തുക 30000 ഉം ആണ്. വർഷത്തിൽ രണ്ട് തവണ
വരിസംഖ്യ വർദ്ധിപ്പിക്കുകയും ഒരു തവണ കുറയ്ക്കുകയും ചെയ്യാം.
3)
ക്രെഡിറ്റ് കാർഡ് :- PF-ൽ അംഗങ്ങളായവർക്ക് Account General(AG) ഓഫീസിൽ
നിന്നും കിട്ടുന്ന രേഖ. സാമ്പത്തിക വർഷം കണക്കാക്കിയാണ് Credit card
തയ്യാറാക്കുക. അതായത് April to March. ഓരോ മാസവും നമ്മൾ അടച്ച തുകയും,
ക്ഷാമബത്ത ലയിപ്പിച്ച തുകയും, വായ്പയുണ്ടെങ്കിൽ അതും, സർക്കാർ
നിക്ഷേപത്തിന് നൽകുന്ന പലിശയും എല്ലാം Credit card ൽ ഉൾപ്പെട്ടിരിക്കും.
ഇത് AG Kerala യുടെ വെബ്സൈറ്റിൽ നിന്നും download ചെയ്യാവുന്നതാണ്. Down
load ചെയ്യുവാൻ ഒരു PlN ആവശ്യമാണ്. ഈ PlN കണ്ടു പിടിക്കുവാനായി 999999 ൽ
നിന്നും Account No. കുറച്ചാൽ മതി.
- തിരിച്ചടക്കുന്ന വായ്പ(Temporary Advance അഥവാ TA) യും
- തിരിച്ചടക്കേണ്ടത്ത വായ്പ(Non Refundable Advance അഥവാ NRA) യും.
- ഇതിൽ TA എടുക്കുവാൻ പ്രത്യേക ഫോമും പൂരിപ്പിച്ച് അവസാനം ലഭിച്ച മൂന്ന് credit card ഉം ചേർത്ത് അപേക്ഷ നൽകണം. PRIMARY HM-75000, High school HM/AEO - 150000, DEO- 225000, DDE-300000, DPI-Above 300000 എന്നിങ്ങനെയാണ് Sanction Limit. അക്കൗണ്ടിലുള്ള ബാലൻസ് തുകയുടെ 75% TA ആയി എടുക്കാവുന്നതാണ്. ഇത് തിരിച്ചടക്കുവാൻ 12 മുതൽ 36 വരെയുള്ള തവണകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു വർഷത്തിൽ രണ്ട് തവണ TA എടുക്കാവുന്നതാണ്.
- NRA എടുക്കുവാൻ കുറഞ്ഞത് 10 വർഷം സർവീസ് വേണം. ഇത് അനുവദിക്കുന്നത് AG ആണ്. NRA എടുക്കുവാനുള്ള പ്രത്യേക ഫോമും മൂന്ന് credit card ഉം അപേക്ഷയും മേലധികാരിക്ക് സമർപ്പിക്കണം. NRA Form രണ്ടെണ്ണം വയ്ക്കണം. NRA സർവിസിൽ എത്ര തവണ വേണമെങ്കിലും എടുക്കാവുന്നതാണ്. TA എടുത്തത് രണ്ട് തവണ ശമ്പളത്തിൽ നിന്നും പിടിച്ചു കഴിഞ്ഞാൽ NRA ആക്കി മാറ്റാം. ഇതിന് NRA Conversion എന്ന് പറയും. ഇതിന് പ്രത്യേക ഫോറം(2 സെറ്റ്) പൂരിപ്പിച്ച് വെള്ള പേപ്പറിൽ അപേക്ഷയും നൽകിയാൽ മതിയാകും. അടിയന്തിരമായി പണത്തിന് ആവശ്യമുള്ളവർ Temporary Advance എടുത്ത ശേഷം രണ്ട് തവണ പിടിച്ച് കഴിഞ്ഞ് NRA യിലേക്ക് മാറ്റുന്നതാണ് നല്ലത്.
- പ്രത്യേകം ശ്രദ്ധിക്കുക. DA നerge ചെയ്യുന്ന തുക മാസാമാസം ലഭിക്കുന്ന Payslip ൽ കാണിച്ചിരിക്കും. credit card കിട്ടുമ്പോൾ ഈ തുക account ൽ എത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ വായ്പ തുക Balance തുകയുടെ 75% എന്ന് നേരത്തെ പറഞ്ഞിരുന്നു. Merged DA തുകയ്ക്ക് മൂന്നു വർഷമാണ് കാലാവധി. അപേക്ഷ വയ്ക്കുമ്പോൾ കാലാവധി ആയ Merged DA തുക മാത്രമേ കൂട്ടുകയുള്ളൂ. NRA അപേക്ഷ കൊടുത്ത് sanctioning ഓഫീസിൽ നിന്നും AG ഓഫീസിലേക്ക് പോയി നിശ്ചിത ദിവസം കഴിഞ്ഞ് വേണമെങ്കിൽ 0471-2330311 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. ഓപ്പറേറ്റർ ആണ് ഫോൺ എടുക്കുന്നത്. ജില്ലയും ഡിപാർട്ട്മെൻറും പറയുമ്പോൾ ബന്ധപ്പെട്ട സെക്ഷനിലേക്ക് connect ചെയ്യും. Section officer മാരാകും അവിടെ ഫോൺ എടുക്കുക. Account No. ഉം പേരും പറഞ്ഞാൽ ഫയലിന്റെ സ്ഥിതി അറിയാവുന്നതാണ്.
Good
ReplyDeleteGovt.PRIMARY HM & SS of AEO-130000,
DeleteGovt.High school HM/AEO/PA to DEO/PA to TBO - 260000,
DEO/AA to DDE/TBO/DIET Principal- 390000, DDE-525000,
DPI-As per Roles without Monetary Limit എന്നിങ്ങനെയാണ് Sanction Limit.
Order No.K Dis L3/65083/2016/DPI Dt.25.05.2017
Good
ReplyDeleteപാർട്ട് ടൈം ടീച്ചേഴ്സിന് pf എടുക്കാമോ?
ReplyDeletePart Time Teachers ന് അടുത്ത കാലത്തായി AG യില്‍ നിന്നും PF അംഗത്വം അനുവദിക്കുന്നില്ല.
DeleteGood
ReplyDeletethanks
ReplyDeleteSir
ReplyDeleteDPI ൽ നിന്ന് NRA Sanction ആവാൻ വേണ്ട കാലാവധി എത്ര?Sanction അറിയിപ്പ് spark വഴിയാണോ?DPI ലെ Section നുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ എത്രയാണ്?
DPI ൽ നിന്ന് GPF NRA Sanction ആവാൻ വേണ്ട കാലാവധി എത്ര?Sanction intimation Spark ലൂടെയാണോ?DPI ലെ ടection നുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ എത്രയാണ്?
ReplyDeleteAfer taking a temporary advance, how many months we have to wait for taking an NRA? Or what is the minimum time gap between a TA & NRA?
ReplyDelete