
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരി പഠനത്തിനര്‍ഹത നേടാന്‍
കഴിയാതെ പോയ വിദ്യാര്‍ഥികള്‍ക്കായി മെയ് 22 മുതല്‍ 26 വരെ തിരഞ്ഞെടുത്ത
കേന്ദ്രങ്ങളില്‍ നടത്തുന്ന സേ പരീക്ഷക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.
എട്ടാം തീയതി മുതല്‍ പതിനൊന്നാം തീയതി ഉച്ചക്ക് ഒരു മണി വരെ അപേക്ഷകള്‍
സമര്‍പ്പിക്കാവുന്നതാണ്. 100 രൂപയാണ് ഒരു വിഷയത്തിന് ഫീസ്. നിശ്ചിത
മാതൃകയിലുള്ള അപേക്ഷകള്‍ പരീക്ഷ എഴുതിയ സ്കൂളിലെ പ്രധാനാധ്യാപകന്
സമര്‍പ്പിക്കണം. ഇവ ഈ പ്രധാനാധ്യാപകര്‍ സേ കേന്ദ്രത്തിലെ പ്രധാനാധ്യാപന്
പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മുമ്പായി
സമര്‍പ്പിക്കണം. അപേക്ഷാ ഫോമിന്റെ മാതൃക സര്‍ക്കുലറില്‍ ലഭ്യമാണ്.
ഏതെങ്കിലും രണ്ട് വിഷയങ്ങളില്‍ പരാജയപ്പെട്ടവര്‍ക്കാണ് സേ പരീക്ഷ
എഴുതാനവസരം ലഭിക്കുക. SAY പരീക്ഷാ കേന്ദ്രങ്ങളുടെ ലിസ്റ്റും അപേക്ഷാ
ഫോമിന്റെ മാതൃകയും ടൈംടേബിളുമുള്‍പ്പെയുള്ള കൂടുതല്‍ വിശദാംശങ്ങള്‍
ചുവടെയുള്ള സര്‍ക്കുലറില്‍
No comments:
Post a Comment