Tuesday, 6 June 2017

പൊതുവിദ്യാഭ്യാസ വകുപ്പ് 2017-18 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന പ്രൈമറി , സെക്കണ്ടറി,ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും വിദ്യാഭ്യാസ കലണ്ടർ ബാധകമാണ്. 2017-18  അധ്യയന വർഷത്തിൽ  ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് 200 പ്രവർത്തി ദിനങ്ങളാണ് നൽകിയിരിക്കുന്നത്.എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്ക് 222 പ്രവർത്തി ദിനങ്ങൾ ഉണ്ട്.
അധിക പ്രവർത്തി ദിനങ്ങൾ
200 പ്രവർത്തിദിനങ്ങൾ പൂർത്തിയാക്കാൻ വിദ്യാഭ്യാസ കലണ്ടർ പ്രകാരം 2017-18 വർഷത്തിൽ 5 ശനിയാഴ്ചകൾ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും പ്രവർത്തി ദിനങ്ങളാണ്. സെപ്റ്റംബർ 16 ,23 ,ഒക്ടോബർ 21 ,ജനുവരി 6,27 എന്നിവയാണ് അധിക പ്രവർത്തി ദിനങ്ങൾ.
പരീക്ഷകൾ
വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷ 2017 ജൂൺ 28 ന് ആരംഭിച്ച് ജൂലൈ 6 ന്  അവസാനിക്കും. കലണ്ടർ അനുസരിച്ചുള്ള തീയതികളിൽ മാറ്റം വരാവുന്നതാണ്.
രണ്ടാം വർഷ കുട്ടികളുടെ പ്രായോഗിക പരീക്ഷ 2018 ഫെബ്രുവരി 5 ന് തുടങ്ങി 28 ന് അവസാനിക്കും .
2018 ലെ  പ്ലസ് വൺ /പ്ലസ് ടു പൊതു പരീക്ഷ 2018 മാർച്ച് 7 മുതൽ 28 വരെയാണ് .
മൂല്യനിർണ്ണയവും ഫലപ്രഖ്യാപനവും
ഹയർ സെക്കൻഡറി പൊതുപരീക്ഷയുടെ മൂല്യനിർണ്ണയം 2018 ഏപ്രിൽ 2 ന് ആരംഭിക്കും . ഏപ്രിൽ  10 ന് ഫലം പ്രഖ്യാപിക്കും.
അവധികൾ
പൊതു അവധികൾക്ക് പുറമെ ഓണം ക്രിസ്മസ് വേനലവധി എന്നിവയ്ക്ക് സ്‌കൂൾ അടയ്ക്കുന്നതും അവധിക്ക് ശേഷം തുറക്കുന്നതും വിദ്യാഭ്യാസ കലണ്ടറിൽ നൽകിയിട്ടുണ്ട്.
ഓണാവധിക്ക് സ്‌കൂൾ അടയ്ക്കുന്ന ദിവസം : ഓഗസ്റ്റ് 31
ഓണാവധിക്ക് ശേഷം സ്‌കൂൾ തുറക്കുന്ന ദിവസം : സെപ്റ്റംബർ 11
ക്രിസ്മസ്സ്‌ന് സ്കൂൾ അടയ്ക്കുന്ന ദിവസം : ഡിസംബർ 22
ക്രിസ്മസ്സ്‌ന് ശേഷം സ്‌കൂൾ തുറക്കുന്ന ദിവസം : ജനുവരി 1
മധ്യവേനലവധിക്ക് സ്‌കൂൾ അടയ്ക്കുന്ന തിയതി : മാർച്ച് 28 


സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മികവ് പുലർത്തിയ ചിത്ര രചനകൾ കൊളാഷ് രൂപത്തിൽ ഓരോ താളിലും ചേർത്തുകൊണ്ട് ഇത്തവണ വിദ്യാഭ്യാസ കലണ്ടർ മനോഹരമാക്കിയിരിക്കുന്നു. പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2017-18 വിദ്യാഭ്യാസ കലണ്ടർ ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.

No comments:

Post a Comment