Sunday, 4 June 2017

ലോക പരിസ്ഥിതി ദിനം ജൂണ്‍ -5

ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് കേരളത്തിലെ വിദ്യാലയങ്ങളിലും പരിസ്ഥിതിദിനമായി ആചരിക്കുന്നു. ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനും നഷ്ടപ്പെട്ട പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്നതാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത്. കേവലം സ്കൂള്‍ അസംബ്ലിയില്‍ നടത്തുന്ന പരിസ്ഥിതിദിന പ്രതി‍ജ‍്ഞയും വൃക്ഷത്തൈ വിതരണവും ചടങ്ങുകളിലൊതുക്കാതെ നല്ല ഒരു നാളേക്കായി പ്രകൃതിയേ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി സമൂഹത്തില്‍ ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ വിദ്യാലയത്തിന്റെ പങ്കും വിലപ്പെട്ടതെന്ന തിരിച്ചറിവോടെ ഓരോ വിദ്യാലയവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ വകുപ്പും മറ്റ് ഏജന്‍സികളും നടപ്പിലാക്കുന്നുണ്ട്. എല്ലാ വിദ്യാലയങ്ങളിലും നാളെ പ്രത്യേക അസംബ്ലികള്‍ ചേരണമെന്നും പരിസ്ഥിതി ബോധവല്‍ക്കരണവും പരിസ്ഥിതി ദിനപ്രതിജ്ഞയും നാളെ വിദ്യാലയങ്ങളിലുണ്ടാവും. വനം വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെ വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിനും നിര്‍ദ്ദേശമുണ്ട് 
 
പരിസ്ഥിതി ദിനപ്രതിജ്ഞ ഇവിടെ
 
വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍
 
ഭാരതപ്പുഴദിനം
 
     പാലക്കാട് ജില്ലാ പഞ്ചായത്ത് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ഭാരതപ്പുഴദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അനുദിനം ശോഷിച്ചു വരുന്ന ഭാരതപ്പുഴയെ സംരക്ഷക്കുന്നതിനും പുഴയുടെ ജലസമൃദ്ധി വീണ്ടെടുക്കുന്നതിനും അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിലായിരിക്കും. ഇതിനാവശ്യമായ പ്രചരണവും ബോധവല്‍ക്കരണവും വിദ്യാലയങ്ങളില്‍ നിന്നും ആരംഭിക്കുക എന്നത് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തെ വ്യത്യസ്ഥമാക്കുന്നു. ഭാരതപ്പുഴ മാത്രമല്ല ജില്ലയിലെ ഓരോ നദികളെയും അതിലെ ജലസമ്പത്തും വീണ്ടെടുക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഓരോ വിദ്യാലയവും പരിശ്രമിക്കണമെന്നും ജില്ലാ പഞ്ചായത്ത് വിദ്യാലയങ്ങളോട് ആവശ്യപ്പെട്ടു. പരിസ്ഥിതി ദിനത്തില്‍ വിദ്യാലയങ്ങളില്‍ പുഴസംരക്ഷണപ്രതിജ്ഞയും വൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കുന്നതിനും നടപടികളുണ്ടാവണമെന്ന് നിര്‍ദ്ദേശമുണ്ട്. 
വിദ്യാലയങ്ങളില്‍ ഭാരതപ്പുഴദിനത്തോടനുബന്ധിച്ച് എടുക്കേണ്ട പ്രതിജ്ഞ ഇവിടെ 

No comments:

Post a Comment