Friday, 23 June 2017

പ്രബന്ധ മത്സരത്തിനു രചനകള്‍ ക്ഷണിച്ചു

■ കേരള സാഹിത്യ അക്കാദമി 2016ലെ തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു.

■ 10,000/- (പതിനായിരം) രൂപയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം.

■ എഴുത്തച്ഛന്‍-സമകാലകവിതയിലെ പ്രതിഫലനങ്ങള്‍ എന്നതാണ് വിഷയം.

■ പരമാവധി 40 പേജായിരിക്കണം രചനയുടെ ദൈര്‍ഘ്യം.

■ ഏതു പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം.

■ ഒരുതവണ സമ്മാനം ലഭിച്ചവര്‍ക്ക് പങ്കെടുക്കാനാവില്ല.

■ രചയിതാക്കളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും മറ്റൊരു പേജില്‍ എഴുതി പ്രബന്ധത്തോടൊപ്പം നല്‍കണം.

■ ആഗസ്റ്റ് 14 നകം സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി, പാലസ് റോഡ് തൃശ്ശൂര്‍ - 680 020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍:- 0487-2331069, 2333967., keralasahityaakademi@gmail.com

No comments:

Post a Comment