|
click here to download from mobile |
സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ്
മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. 1,40,000 ത്തോളം വാക്കുകളെ
അധികരിച്ചാണ് ഭാഷാമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.
ഇതില്‍ 99,003 ഇംഗ്ലീഷ് വാക്കുകളുടെ മലയാള അര്‍ത്ഥപദങ്ങളും, 32,570 മലയാളം
വാക്കുകളുടെ ഇംഗ്ലീഷ് അര്‍ത്ഥ പദങ്ങളും 7,384 മലയാള പദങ്ങളുടെ
നാനാര്‍ത്ഥങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍
നിന്നും ഭാഷാമിത്രം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഉപയോഗിക്കാം.
ഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഇന്റര്‍നെറ്റ് സഹായം ഇല്ലാതെ ഓഫ്‌ലൈനായും
ഉപയോഗിക്കാം. സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മലയാളം നിര്‍ബന്ധമാക്കുകയും
ഭരണഭാഷ മലയാളമാക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഭാഷാമിത്രം നിഘണ്ടു മൊബൈല്‍
ആപ് രംഗത്തെ സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധേയമായ ചുവടുവെയ്പാണ്. സംസ്ഥാന
സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റിലെ ഇന്‍ഫര്‍മാറ്റിക്‌സ് ഡിവിഷനിലെ
സാങ്കേതിക വിദഗ്ധരാണ് ആപ് വികസിപ്പിച്ചെടുത്തത്. സി-ഡിറ്റും സംസ്ഥാന ഐ.ടി
മിഷനും ചേര്‍ന്ന് 2009 ല്‍ വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടുവിനെ
ആസ്പദമാക്കിയാണ് ആപിന് രൂപം കൊടുത്തിട്ടുളളത്.
No comments:
Post a Comment