Monday, 3 July 2017

KERALA TEACHER ELIGIBLITY TEST 2017


NOTIFICATION (Malayalam)Click to view

NOTIFICATION (English)Click to view

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ -ടെറ്റ്) ജൂലൈ 18 വരെ അപേക്ഷിക്കാം

Click here to apply
Date of Examination
Category I
:
12/08/2017
Category II
:
12/08/2017
Category III
:
19/08/2017
Category IV
:
19/08/2017

ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ -യു.ജി തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍ -ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതയ്ക്കുളള കാറ്റഗറി ഒന്ന,് രണ്ട് പരീക്ഷകള്‍ ആഗസ്റ്റ് 12നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകള്‍ ആഗസ്റ്റ് 19നും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കെ-ടെറ്റ് ല്‍ പങ്കെടുക്കുന്നതിനുളള ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും www.keralapareeskshabhavan.in ലൂടെ ജൂലൈ 18 വരെ സമര്‍പ്പിക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/എസ്.ടി വിഭാഗത്തിലുളളവര്‍ 250 രൂപ വീതവും അടയ്ക്കണം. ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് മുഖേനയും, കമ്പ്യൂട്ടര്‍ ജനറേറ്റഡ് ചെലാന്‍ മുഖേന എസ്.ബി.ഐയുടെ എല്ലാ ബ്രാഞ്ചുകളിലും ഫീസ് അടയ്ക്കാം. അഡ്മിറ്റ് കാര്‍ഡ് ആഗസ്റ്റ് ഒന്നു മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കാനുളള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസും, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുളള സ്‌ക്രീന്‍ ഷോട്ട് സഹിതമുളള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ www.keralapareeskshabhavan.in ല്‍ ലഭ്യമാണ്. ഒന്നോ അതിലധികമോ വിഭാഗങ്ങളില്‍ ഒരുമിച്ച് ഒരു തവണ മാത്രമേ അപേക്ഷിക്കാനാകൂ. ഓണ്‍ലൈനായും/കമ്പ്യൂട്ടര്‍ ജനറേറ്റഡ് ചെലാന്‍ മുഖേനയും ആദ്യഘട്ടത്തെ ഫീസ് അടച്ചതിനുശേഷം രണ്ടാംഘട്ടത്തിലെ വിവരങ്ങള്‍ അടുത്ത ദിവസം നല്‍കാം. വെബ്‌സൈറ്റിലുളള മാര്‍ഗനിര്‍ദേശങ്ങള്‍ അപേക്ഷിക്കുന്നതിന് മുന്‍പ് ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിരിക്കണം. ഓണ്‍ലൈന്‍ മള്‍ട്ടിപ്പിള്‍ ചോയിസ് മാതൃകയിലുളള പരീക്ഷയില്‍ എല്ലാ കാറ്റഗറികളിലും (കാറ്റഗറി ഒന്ന്, രണ്ട്, മൂന്ന്, നാല്) 150 മാര്‍ക്കിന്റെ വീതം ചോദ്യങ്ങള്‍ ഉണ്ടാകും. കാറ്റഗറി I : (എല്‍.പി) ചൈല്‍ഡ് ഡെവല്പമെന്റ് ആന്റ് പെഡഗോഗി, മാത്തമാറ്റിക്‌സ്, ഇ.വി.എസ്, ലാംഗ്വേജ് ഒന്ന് (മലയാളം, തമിഴ്, കന്നട) ലാംഗ്വേജ് രണ്ട് (ഇംഗ്ലീഷ്, അറബിക്) എന്നിവയാണ് ചോദ്യങ്ങളായി ഉണ്ടാവുക. കാറ്റഗറി II: (യു.പി) 150 മാര്‍ക്കിന്റെ ചോദ്യങ്ങള്‍. ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്റ് പെഡഗോഗി, മാത്തമാറ്റിക്‌സ്, സയന്‍സ് അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സ്, ലംഗ്വേജ് I & II എന്നിവയുടെ ചോദ്യങ്ങള്‍ ഉണ്ടാകും. കാറ്റഗറി III :' (എച്ച്.എസ്) അഡോളസെന്‍സ് സൈക്കോളജി, ലാംഗ്വേജ്, സബ്ജക്ട് സ്‌പെസിഫിക് പേപ്പര്‍ എന്നിവയുടെ 150 ചോദ്യങ്ങളുണ്ട്. കാറ്റഗറി IV: ചൈല്‍ഡ് ഡവലപ്‌മെന്റ് ആന്റ് പെഡഗോഗി, ലാംഗ്വേജ്, സബ്ജക്ട് സ്‌പെസിഫിക് പേപ്പര്‍ എന്നിവയുടെ 150 ചോദ്യങ്ങളുണ്ട്. കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യത മാനദണ്ഡമായി ടെറ്റ് പരീക്ഷ യോഗ്യത പരിഗണിക്കും

No comments:

Post a Comment