പൊതു നിർദ്ദേശങ്ങൾ
1. മേരീ കൂറിയുടെ നൂറ്റമ്പതാം ജന്മവാർഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് ഈ വർഷത്തെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.
2. എൽ.പി.വിഭാഗത്തിന് പഞ്ചായത്ത് തലം വരെയും യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് സംസ്ഥാന തലം വരെയും വിജ്ഞാനോത്സവം ഉണ്ടാകും.
3.
നാടകീകരണം, സർഗ്ഗാത്മക രചന, പോസ്റ്റർ രചന, അന്വേഷിക്കൂ കണ്ടെത്താം (
ലളിതമായ അന്വേഷണ പ്രൊജക്ടുകൾ ) എന്നീ വ്യവഹാര മേഖലകളാണ് വിജ്ഞാനോത്സവ
പ്രവർത്തനങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത് .
4. മേരി
കൂറിയുടെ ജീവിതം, ശാസ്ത്ര സംഭാവനകൾ, ശാസ്ത്ര ചരിത്രം, ശാസ്ത്രത്തിന്റെ
നേട്ടവും കോട്ടവും, മൂലകങ്ങൾ, ആവർത്തന പട്ടിക, ദൈനംദിന ജീവിതത്തിലെ
രസതന്ത്രം തുടങ്ങിയ വിഷയങ്ങളാണ് വിജ്ഞാനോത്സവത്തിനായി
തെരഞ്ഞെടുത്തിട്ടുള്ളത്.
5. ഈ വിഷയ മേഖലകളിൽ
ഉൾപ്പെട്ട ചില വിഷയ സൂചനകൾ കുട്ടികൾക്ക് തെരഞ്ഞെടുക്കാനുള്ള സാധ്യതകളായി
യുറീക്കയിലും ശാസ്ത്ര കേരളത്തിലും നൽകിയിട്ടുണ്ട്.ഇതിനു് പുറമേ എല്ലാ
വിദ്യാലയങ്ങളിലും പോസ്റ്ററുകളായി വിജ്ഞാനോത്സവ നിർദ്ദേശങ്ങളും വിഷയസൂചനകളും
എത്തിച്ചിട്ടുണ്ട്.
6. നാടകീ ക ര ണം സംഘപ്രവർത്തനമാണ്.
ഒരു
സംഘത്തിൽ പരമാവധി 6 പേർ വരെയാവാം. നിർദ്ദേശിച്ചിട്ടുള്ള വിഷയ മേഖലകളിൽ
നിന്ന് പ്രമേയം സ്വീകരിക്കുന്നതാണ്.പരമാവധി 10 മിനിറ്റ് സമയമാണ് ഒരു
അവതരണത്തിനു് ലഭിക്കുക.
7. പോസ്റ്റർ രചന, സർഗ്ഗാത്മക രചന, അന്വേഷിക്കൂ കണ്ടെെത്താം എന്നിവ
വ്യക്തിഗത പ്രവർത്തനങ്ങളാണ്.
8. ഒക്ടോബർ 14 ശനിയാഴ്ച്ചയാണ് സ്കൂൾ തല വിജ്ഞാനോത്സവത്തിനായി വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിട്ടുള്ളത്.
9.
സപ്തംബർ 20 മുതൽ ഒക്ടോബർ 7 വരെയുള്ള ദിവസങ്ങൾ കുട്ടികൾക്ക് തയ്യാറാവാനുള്ള
സമയമാണ്. വിജ്ഞാനോത്സവത്തിന് നിർദ്ദേശിച്ചിട്ടുള്ള വിഷയങ്ങളുമായി
ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശേഖരിച്ച് വിജ്ഞാനോത്സവത്തിന് തയ്യാറാവണം
10 താത്പര്യമുള്ള ഒരു പ്രവർത്തനത്തിൽ കുട്ടിക്ക് പങ്കെടുക്കാം.
11. ക്ലാസ്സ് തലത്തിൽ പ്രവർത്തനങ്ങൾ നിർദ്ദേശിക്കാം'
12. ഒക്ടോബർ 7 മുതൽ 13 വരെയുള്ള ദിവസങ്ങളിലെ കലാ, പ്രവൃത്തി പരിചയ പിരീഡുകൾ പ്രയോജനപ്പെടുത്തി മൂല്യനിർണയം നടത്താം.
13.
ക്ലാസ്സ് തലത്തിൽ മികവു പ്രകടിപ്പിക്കുന്ന കുട്ടികളെയും സംഘത്തേയും സ്കൂൾ
തല വിജ്ഞാനോത്സവത്തിലേക്ക് തെരഞ്ഞെടുക്കാം. ഒരു ഡിവിഷനിൽ നിന്ന്
നാടകീകരണത്തിൽ ഒരു സംഘത്തിനും മറ്റ് മൂന്നിനങ്ങളിൽ 2-3 കുട്ടികൾക്കും
പങ്കെടുക്കാം
14. ഒക്ടോബർ 14 ന് രാവിലെ മുതൽ വിജ്ഞാനോത്സവം ശാസ്ത്രോത്സവമായി സംഘടിപ്പിക്കാം.
15. നാല് മൂലകളിലായാണ് സ്കൂൾ വിജ്ഞാനോത്സവം നടക്കുക
നാടകോത്സവം - നാടകീകരണം
ചിത്രോത്സവം -പോസ്റ്റർ രചന
സർഗ്ഗോത്സവം- സർഗ്ഗാത്മക രചന
ശാസ്ത്രോത്സവം- അന്വേഷിക്കൂ കണ്ടെത്താം
16.
മൂലകളിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് പുറമെ മേരി കൂറിയെ കുറിച്ചുള്ള
ഡോകുമെന്റെറി പ്രദർശനം ,കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടേയും സർഗാത്മക
രചനകൾ ഉൾപ്പെടുത്തിയ പതിപ്പുകളുടേയും പ്രദർശനം എന്നിവയും നടത്താം.
17. വിദ്യാലയ വികസന സമിതി, പി.ടി.എ, എം.ടി.എ, എസ്.എം.സി എന്നിവയുടെ സഹകരണത്തോടെ ഒരു ശാസ്ത്രോത്സവമായി വിജ്ഞാനോത്സവത്തെ മാറ്റാം.
18. സ്കൂൾ തലത്തിൽ നിന്ന് സംഘ പ്രവർത്തനത്തിൽ ഒരു സംഘത്തേയും
വ്യക്തിഗത
ഇനങ്ങളിൽ 2-3 കുട്ടികളേയും പഞ്ചായത്ത് തലത്തിൽ പങ്കെടുപ്പിക്കാം.
പഞ്ചായത്തിലെ വിദ്യാലയങ്ങളുടെ എണ്ണത്തിനനുസരിച്ച് തെരഞ്ഞെടുക്കുന്ന
കുട്ടികളുടെ എണ്ണത്തിൽ മാറ്റം വരും.
19. എൽ.പി,
യു.പി.വിഭാഗങ്ങൾക്ക് മാത്രമാണ് പഞ്ചായത്ത് തലം .ഹൈസ്കൂൾ വിഭാഗം
വിദ്യാർത്ഥികൾക്ക് നേരിട്ട് മേഖലാ തലത്തിൽ പങ്കെടുക്കാം. പഞ്ചായത്ത്, മേഖലാ
തലങ്ങൾ നവംബർ മാസത്തിലും ജില്ലാ തലം ഡിസംബറിലും സംസ്ഥാന തലം
മധ്യവേനലവധിക്കാലത്തുമാണ് നടക്കുക.
No comments:
Post a Comment