Thursday, 24 August 2017

വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്കായി ഡിഗ്രി, പി.ജി പ്രൊഫഷണല്‍ കോഴ്‌സുകളുടെ പരീക്ഷകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസായ വിദ്യാര്‍ഥികളില്‍ നിന്നും വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോറങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ ഉള്‍പ്പെടെ കോര്‍പ്പറേഷന്റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസില്‍ ഡിസംബര്‍ 31 ന് മുന്‍പ് ലഭിക്കണം.

No comments:

Post a Comment