എസ്.സി.ഇ.ആര്‍.ടിയുടെ
സഹകരണത്തോടെ ഐ.ടി അറ്റ് സ്‌കൂള്‍ തയാറാക്കിയ 'സമഗ്ര' ചോദ്യജാലകം
പോര്‍ട്ടലിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
അധ്യാപകരുടെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ചോദ്യബാങ്കാണ്
പോര്‍ട്ടലിന്റെ പ്രധാന നേട്ടം. മൂല്യനിര്‍ണയ പ്രക്രിയയില്‍ എല്ലാ
അധ്യാപകര്‍ക്കും പങ്കാളിയാകാനുള്ള സൗകര്യമാണ് പോര്‍ട്ടല്‍ വഴി
തയാറാക്കുന്നത്. പൊതുപരീക്ഷകള്‍ ഇനി അധ്യാപകരുടെ പങ്കാളിത്തത്തോടെ
വികസിപ്പിക്കുന്ന ചോദ്യബാങ്ക് അടിസ്ഥാനമാക്കി ചിട്ടപ്പെടുത്താനാണ്
തീരുമാനിച്ചിട്ടുള്ളത്. എല്ലാ ക്ലാസിലേയും ടേം പരീക്ഷകള്‍, വാര്‍ഷിക
പരീക്ഷകള്‍ തുടങ്ങിയവയുടെ ചോദ്യങ്ങള്‍ ഈ ബാങ്കില്‍ നിന്ന് തയാറാക്കാന്‍
സാധിക്കുന്ന രൂപത്തിലാണ് ചോദ്യജാലകത്തിന്റെ വിഭാവനം. വിവിധ ഭാഷകളില്‍
ചോദ്യങ്ങള്‍ നല്‍കാനുള്ള ക്രമീകരണം ചോദ്യജാലകത്തിലുണ്ട്. വ്യക്തിഗതമായി
തയാറാക്കുന്ന ചോദ്യങ്ങള്‍ സ്‌കൂള്‍ വിഷയഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത്
മെച്ചപ്പെടുത്തിയ ശേഷമാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഇങ്ങനെ അപ്‌ലോഡ്
ചെയ്യുന്ന ചോദ്യങ്ങള്‍ വിദഗ്ധ സമിതിയുടെ അംഗീകാരത്തിനുവിധേയമായി
എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍
അപ്‌ലോഡ് ചെയ്യുന്നവരുടെ പേരുവിവരം ചോദ്യത്തോടൊപ്പം പ്രദര്‍ശിപ്പിക്കും.
05.08.2017ല്‍ നടന്ന ക്ലസ്റ്ററില്‍ സമഗ്രയെക്കുറിച്ച് പ്രതിപ്പാദിച്ചത് ചുവടെ:
സമഗ്ര വായന സാമഗ്രി
അംഗത്വമില്ലാത്തവര്‍ക്ക് ലഭ്യമാകുന്ന സൌകര്യങ്ങള്‍
സമഗ്ര രജിസ്ട്രേഷന്‍ എങ്ങനെ
സമഗ്രാസൂത്രണവും സൂക്ഷ്മാസൂത്രണവും
വിഭവങ്ങള്‍ ക്രമീകരിക്കുന്ന വിധം
No comments:
Post a Comment