ശമ്പള പരിഷ്‌കരണ കുടിശ്ശിക പി.എഫ് അക്കൗണ്ടിലേക്ക് വരവുവയ്ക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍
പൂര്‍ത്തിയാക്കേണ്ടതാണെന്ന് ധനകാര്യ (എസ്.എല്‍) വകുപ്പ് അറിയിച്ചു. നടപടി
പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും
ജീവനക്കാര്‍ക്ക് ഇതു
മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട
ഉദ്യോഗസ്ഥനില്‍ നിന്നും ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും
അറിയിപ്പില്‍ പറയുന്നു. ആഗസ്റ്റ് 16 നകം സ്പാര്‍ക്കിലൂടെ ശമ്പള പരിഷ്‌കരണ
കുടിശ്ശിക പ്രോസസ് ചെയ്യാന്‍ കഴിയില്ലെന്ന വാര്‍ത്തകള്‍ ശരിയല്ല. 16 നു
ശേഷവും കുടിശ്ശിക തയ്യാറാക്കാനും ബില്ല് സമര്‍പ്പിക്കാനുമുള്ള സംവിധാനം
സ്പാര്‍ക്കില്‍ ഉണ്ടായിരിക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ എല്ലാ ഡി.ഡി.ഒ.
മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കിയതിനാല്‍ കുടിശ്ശിക
ബില്‍ സമര്‍പ്പണ നടപടികള്‍ വേഗത്തിലാക്കണമെന്നും ധനകാര്യവകുപ്പ് അറിയിച്ചു.a
No comments:
Post a Comment