Saturday, 26 August 2017

ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ പ്രവേശനം : ട്രാന്‍സ്ഫര്‍ അഡ്മിഷന്‍

ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനായി ലഭ്യമായ അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം ആഗസ്റ്റ് 29 ന് രാവിലെ 10 മണിമുതല്‍ പ്രവേശനം സാധ്യമാകുംവിധം www.hscap.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തും TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പും യോഗ്യത സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസലുകളുമായി അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 29 ന് വീണ്ടും അപേക്ഷ നല്‍കാം. 

എന്നാല്‍ നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല. നിലവിലുള്ള ഒഴിവ് www.hscap.kerala.gov.in ല്‍ 29 ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. പ്രസ്തുത ഒഴിവില്‍
പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒഴിവുള്ള സ്‌കൂളിലെ പ്രിന്‍സിപ്പാളിന് 29 ന് ഉച്ചക്ക് മൂന്നുമണിക്കുള്ളില്‍ നല്‍കണം. ഒരു വിദ്യാര്‍ത്ഥി ഒരു അപേക്ഷ നല്‍കിയാല്‍ മതി. അപേക്ഷയില്‍ പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സികള്‍ക്കനുസൃതമായി എത്ര സ്‌കൂള്‍/കോഴ്‌സുകള്‍ വേണമെങ്കിലും ഓപ്ഷനായി ഉള്‍പ്പെടുത്താം. മാതൃകാഫാറം വെബ്‌സൈറ്റില്‍ ലഭിക്കും. സ്‌കൂളുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ കേന്ദ്രീകൃതമായി പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന്‍ വെബ്‌സൈറ്റില്‍ 30 ന് രാവിലെ 12 നു മുമ്പായി യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് അപേക്ഷയില്‍ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവയുടെ അസല്‍ രേഖകളും ഫീസുമായി പ്രവേശനത്തിനായി റിപ്പോര്‍ട്ട് ചെയ്യണം. ഇങ്ങനെയെത്തുന്ന വിദ്യാര്‍ത്ഥികളുടെ യോഗ്യതാ മെരിറ്റ് മാനദണ്ഡങ്ങള്‍ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ ഒഴിവുകള്‍ക്ക് തുല്യമായ സീറ്റുകളില്‍ പ്രവേശനം തേടാം. പ്രിന്‍സിപ്പല്‍മാര്‍ അന്നേ ദിവസം 12 നും ഒരു മണിക്കുമിടയില്‍ പ്രവേശനം പൂര്‍ത്തിയാക്കുമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു

No comments:

Post a Comment