Sunday, 13 August 2017

സ്വാതന്ത്ര്യ ദിന റാലി

മുദ്രാ ഗീതങ്ങൾ

സ്വാതന്ത്ര്യക്കുളിർ കാറ്റും വീശി
വാനിലുയർന്നു പറന്ന പതാ കെ
അഭിനവ ഭാരതപിറവിക്കായ്
ഉജ്ജ്വല ദീപ്തി പരത്തുക നീ.

നമ്മളിലില്ലാ നിറഭേദം
നമ്മളിലില്ലാ മത ഭേദം
നമ്മളിലില്ലാ വിദ്വേഷം
നമ്മളിലുള്ളത് സാഹോദര്യം

ഭാരത ജനതതി ഒന്നിച്ചൊന്നായ്
കൈകോർത്തീടും വേളയിതാ
നാനാത്വത്തിൽ ഏകത്വം
ഒളിവെട്ടുന്നൊരു സുദിനമിതാ.

ഗാന്ധിജി കാട്ടിത്തന്നൊരു മാർഗം
ജവഹർലാലിൻ സുന്ദര സ്വപ്നം
പിറന്ന മണ്ണിൽ ശാശ്വതമാക്കാൻ
ഭാരത മക്കൾ മുന്നോട്ട്.

സ്വാതന്ത്ര്യത്തിനു കാവൽ നിൽക്കാൻ
ജനാധിപത്യം നിലനിർത്താൻ
മതേതരത്വം സംരക്ഷിക്കാൻ
അണിചേരുക നാം സോദരരേ'

.രക്തം നൽകി ജീവൻ നൽകി
നേടിയെടുത്ത സ്വാതന്ത്ര്യത്തെ
കെടാവിളക്കായ് സംരക്ഷിക്കാൻ
പ്രതിജ്ഞ ചെയ്യുനാട്ടാരെ


പിന്നോട്ടില്ലിനി പിന്നോട്ടില്ല
മുന്നോട്ടേക്കു 'കുതിക്കും ഞങ്ങൾ'
ഛിദ്ര ശക്തിയെ തോല്പിക്കാനായ്
പടപൊരുതീടും നാമൊന്നായ് '

രക്തം വേണോ രക്തം നൽകാം
ജീവൻ വേണോ ജീവൻ നൽകാം
പിറന്ന മണ്ണിൻമാനം കാക്കാൻ
അണിയണിയായ് നാം മുന്നോട്ട്.

No comments:

Post a Comment