ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. കേന്ദ്ര സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ക്ഷാമബത്തയിൽ സർക്കാർ ഒരു ശതമാനം വർധന വരുത്തി.
ഡിഎ നാല് ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ഉയർന്നു. 50 ലക്ഷം ജീവനക്കാർക്കും 61 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ നേട്ടമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്.
ഡിഎ വർധന ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെ ലഭ്യമാകും.
No comments:
Post a Comment