(Government Gazetted Notification)
ഒരുപാട് സുഹൃത്തുക്കൾ ചോദിക്കുന്ന ചോദ്യമാണിത്. അവർക്കായുള്ള ചെറിയ
ഒരു മറുപടി ഇതാണ്.
ലോകത്തിൽ
എല്ലാ വസ്തുക്കൾക്കും ഓരോ പേരുണ്ട്. പേരുകൾ പറയുമ്പോൾ അവയുടെ രൂപവും
നമ്മുടെ മനസ്സിൽ തെളിഞ്ഞു വരും. അതിനാൽ നമ്മെ സംബന്ധിച്ചിടത്തോളം പേരാണ്
നമ്മുടെ identity. ഒരു പേരിൽ എന്തിരിക്കുന്നു? എന്നു ചോദിക്കുന്നവരോട്
പേരിലാണ് പലതും എന്നെ പറയാനുള്ളൂ.
മറ്റുള്ളവരുടെ
നല്ല പേരുകൾ കേൾക്കുമ്പോൾ അങ്ങനെ ഒരു പേര് വേണമെന്ന് ആഗ്രഹിക്കാത്തവർ
കുറവായിരിക്കും. അല്ലെങ്കിൽ ജീവിതത്തിൽ ഒരിക്കൽപോലും സ്വന്തം പേര്
നല്ലതാണെന്ന് മറ്റാരും പറഞ്ഞുകേൾക്കാത്തവരുണ്ടാകും. അല്ലെങ്കിൽ ഒരു
പെരുമൂലം ഒരുപാട് അപമാനം സഹിക്കേണ്ടി വന്നവരും/ ഇപ്പോൾ സഹിക്കുന്നവരും
നല്ലൊരു പേരായിരുന്നെങ്കിൽ എനിക്കീ അവസ്ഥ വരില്ലാതിരുന്നല്ലോ എന്നു
വിലപിക്കുന്നെങ്കിൽ വിഷമിക്കേണ്ട. പേരിഷ്ടമല്ലാത്തവർ
അത് ഉറപ്പായും മാറ്റണം. മാതാപിതാക്കൾ ഇട്ടു എന്നതുകൊണ്ട് ജീവിതകാലം മുഴുവൻ
നമുക്ക് ഇഷ്ടമല്ലാത്ത ഒരു പെര് ചുമക്കേണ്ട ഗതികേട് വരരുത്. നമുക്ക്
ഇഷ്ടമുള്ള പെരിടുവാൻ നമുക്ക് അവകാശമുണ്ട്.
പേരുമാറ്റാൻ
ആഗ്രഹിക്കുന്നവർ ഓർക്കേണ്ട ആദ്യത്തെ കാര്യം, ഒരിക്കൽ പേരുമാറ്റികഴിഞ്ഞാൽ
വീണ്ടും പഴയ പേരിടുന്നത് അൽപ്പം ബുദ്ധിമുട്ടാണ് എന്നതാണ്. എന്നാൽ
ഒന്നിൽകൂടുതൽ തവണ പെരുമാറ്റാവുന്നതുമാണ്. (ഒരുതവണയിൽ കൂടുതൽ മാറ്റാതിരിക്കുന്നതാണ്
എന്തു കൊണ്ടും നല്ലത്) അതിനാൽ ആദ്യം നമുക്ക് ഇഷ്ടപ്പെട്ട പേര് കൃത്യമായ
spelling സഹിതം തിരഞ്ഞെടുത്ത് പേരുമാറ്റുവാനുള്ള നമ്മുടെ തീരുമാനം 100%
ഉറപ്പിക്കുകയാണ് വേണ്ടത്. പേര് മാറ്റം വളരെ എളുപ്പമെങ്കിലും വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒരു കാര്യമാണ്.
എന്തിന് പേരുമാറ്റുന്നു?
പെരുമാറ്റുന്നതിനു ഒരുപാട് കാരണങ്ങൾ ഉണ്ട്.
1.നിലവിലെ പേര് ഇഷ്‌ടമല്ലാത്തതിനാൽ മാറ്റുന്നു.(personal)
2.നിലവിലെ പേരിന്റെ spelling തിരുത്തണം.(passport എടുക്കുമ്പോൾ ആവശ്യമായി വരും)
3.ഒന്നിൽകൂടുതൽ പേരുകൾ പല രേഖകളിലായി ഉള്ളതിനാൽ എല്ലാത്തിലും ഒറ്റപ്പേരാക്കണം. (Passport എടുക്കുമ്പോൾ ഇത് കൂടിയേ തീരൂ)
Etc...
പത്താംക്ലാസിൽ
പഠിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം പേരുമാറ്റം വളരെ എളുപ്പമാണ്.
കാരണം സ്കൂളിലെ അദ്ധ്യാപകർ വിചാരിച്ചാൽ പേര് തിരുത്താവുന്നതേ ഉള്ളു. sslc
book ൽ പുതിയ പേര് വന്നാൽ നമ്മുടെ മുൻസിപ്പാലിറ്റിയിൽ നിന്നും birth
certificate തിരുത്തി പുതിയത് കിട്ടുന്നതാണ്.
എന്നാൽ
പത്താംക്ലാസിൽ തിരുത്താൻ പറ്റാത്ത/പത്താം ക്ലാസിനുശേഷം പേര് മാറ്റാൻ
ആഗ്രഹിക്കുന്ന വ്യക്തി Minor ആണെങ്കിൽ (18 വയസ്സ് തികയാത്ത ആളാണെങ്കിൽ)
നമ്മുടെ അച്ഛനാണ് പേര് മാറ്റാൻ അപേക്ഷ കൊടുക്കേണ്ടത്. അച്ഛനില്ലാത്ത പക്ഷം അമ്മയ്ക്ക് കൊടുക്കാവുന്നതാണ്.
ഇതിനാവശ്യമായ രേഖകൾ:
അച്ഛന്റെ
Election Id card
SSLC book
Aadhaar Card
Pancard
Driving licence
Passport
Ration card
(ഇവയിൽ ചിലതൊക്കെ ഇല്ലെങ്കിലും കുഴപ്പമില്ല)
നിങ്ങളുടെ Birth certificate
SSLC book
അടുത്തതായി ചെയ്യേണ്ടത് നിങ്ങൾ ഏത് ജില്ലക്കാരനാണോ ആ ജില്ലയിലെ district form office എവിടെയാണെന്ന് അന്വേഷിച്ചു കണ്ടുപിടിക്കുക. അവിടെ ചെന്നശേഷം നമുക്ക് പേര് മാറ്റണം എന്ന് അറിയിക്കുമ്പോൾ അവിടെ നിന്നും നമുക്ക് ഒരു form തരും. അത് നമ്മൾ പൂരിപ്പിക്കണം. എല്ലാ രേഖകളുടെയും photo copy എടുത്ത് government Gazetted officer റെക്കൊണ്ട് attest ചെയ്തു വാങ്ങണം (ശ്രദ്ധിക്കേണ്ട കാര്യം-ഓഫീസറുടെ സീലും office ന്റെ round seal ഉം പതിച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്തുക)
form
തരുന്ന ദിവസം തന്നെ നമ്മുടെ പേര് മാറ്റുന്നതിനുള്ള notification ന്റെ
format അവിടെനിന്നും പറഞ്ഞുതരും. നമ്മൾ ആ ഫോർമാറ്റിൽ നമ്മുടെ വിവരങ്ങൾ
ഉൾക്കൊള്ളിച്ച് ഇംഗ്ലീഷിൽ notification എഴുതണം. സംശയങ്ങൾ അവരോടുത്തന്നെ ചോദിക്കാവുന്നതാണ്.
തിരുത്തിയ notification നമ്മൾ തന്നെ
DTP
എടുത്ത് കൊണ്ടുപോയി കൊടുക്കേണ്ടതാണ്. അതിനോടൊപ്പം രേഖകളുടെ കോപ്പിയും
അപേക്ഷാ ഫോമും കൊടുക്കണം. Notification DTP എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട
കാര്യം- ഒരു full stop/ coma പോലും മാറി പോകാൻ പാടില്ല, മാറിയാൽ വീണ്ടും
DTP എടുക്കേണ്ടിവരും.
പെരുമാറ്റുന്നതിനു രണ്ടായിരം രൂപ ക്കുള്ളിൽ ചിലവ് വരും.
പേരിനൊപ്പം free ആയിട്ട് ഒപ്പും മാറാവുന്നതാണ്. അതിനുവേണ്ടി വേറെയൊരു
notification കൂടി DTP എടുത്ത് കൊടുക്കണമെന്നുമാത്രം.(ഒപ്പു മാത്രം
മാറ്റുതിനു പേര് മാറ്റത്തേക്കാൾ ചിലവാണ്, ആയതിനാൽ രണ്ടും ഒരുമിച്ച്
മാറ്റുന്നതാണ് ബുദ്ധി.)
18 വയസ്സ് തികഞ്ഞ വ്യക്തിയാണെങ്കിൽ ഈ നോട്ടിഫിക്കേഷൻ സ്വന്തം പേരിൽ കൊടുക്കാവുന്നതാണ്.
എല്ലാരേഖകളും കൃത്യമായി കൊടുത്താൽ നമുക്ക് ഒരു receipt തരും. 3-4 മാസത്തിനകം 2 gazette കൾ നമുക്ക് registered ആയിട്ട് അയച്ചുതരും. ഇതിന്റെ copy അല്ലെങ്കിൽ www.egazette.gov.in
എന്ന site ൽ കയറി part 4 നോക്കുക. അതിൽ നിന്നും നമ്മുടെ പേരുമാറിയതിന്റെ
notification ഉള്ള page ഉം gazetee ന്റെ 1st page ഉം copy എടുക്കുക. (ഇത്
scan ചെയ്തിടുന്നത് നല്ലതാണ്) ഇതിന്റെ copy കൾ എടുത്ത് Gazetted officer
റെകൊണ്ട് attest ചെയ്ത് വാങ്ങുക.
Gazetted notification ന്റെ attested copy
ആദ്യം കൊടുക്കേണ്ടത് post office ലാണ്.
നമ്മളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലേക്കും ആ copy അയച്ചുകൊടുക്കുക.( Eg: bank, village office, hospital etc...
SSLC
Book, birth certificate എന്നിവ ഒഴികെ മറ്റെല്ലാ രേഖകളും
മാറ്റികിട്ടുന്നതാണ്.(എങ്കിലും നോട്ടിഫിക്കേഷനിൽ ഇവയെല്ലാം
സൂചിപ്പിക്കുന്നതിനാൽ മാറ്റികിട്ടിയില്ലെങ്കിലും കുഴപ്പമില്ല)
പെരുമാറ്റിയിട്ട് ഇവയൊക്കെ എടുക്കുന്നതാണ് നല്ലത്.
അപേക്ഷകൾ
കൊടുക്കുമ്പോഴും പുതിയ പേര്/പഴയ പേര് എവിടെയെല്ലാം ഉപയോഗിക്കേണ്ടി
വന്നാലും notification ന്റെ copy വെക്കേണ്ടതാണ്. കുറച്ചുനാൾ നമുക്ക് ഇങ്ങനെ
ചെയ്യേണ്ടി വരും പക്ഷെ പിന്നീട് ആവശ്യം വരില്ല.
പേരു മാറ്റുന്നതിനെ സംബന്ധിച്ച പ്രധാന ആശങ്കകൾ
1.പെരുമാറ്റിയാൽ ഭാവിയിൽ എന്തെങ്കിലും നിയമപരമായ കുഴപ്പം ഉണ്ടാകുമോ?
Ans: കുഴപ്പങ്ങൾ വരാതിരിക്കാനാണ് നമ്മൾ Gazetted notification കൊടുക്കുന്നത്. അതിനാൽ ഒന്നുകൊണ്ടും പേടിക്കണ്ട.
2.passport എടുക്കുമ്പോൾ പ്രശ്നം വരില്ലേ?
നിങ്ങളുടെ notification നുമായി ഏതെങ്കിലും ഒരു നോട്ടറിയെ കാണുക (വക്കീൽ) അദ്ദേഹത്തിൽ നിന്നും ഒരു Affidavit (സത്യവാങ്മൂലം) വാങ്ങുക.
കൂടാതെ
2 പത്രങ്ങളിൽ പേരുമാറ്റിയതിന്റെ പരസ്യം കൊടുക്കുക (Notification തന്നെയാണ്
മാറ്റർ) പരസ്യം വന്ന രണ്ടു പത്രങ്ങളും affidavit ഉം passport office ൽ
കൊടുക്കുക. (passport വേണ്ടാത്തർക്ക് ഇത് ബാധകമല്ല)
3.പെരുമാറ്റിയാലും എല്ലാവരും പഴയ പേരല്ലേ വിളിക്കൂ?
അത്
വെറും തോന്നലാണ്. നമ്മൾ phone number മാറിക്കഴിഞ്ഞാൽ പുതിയ number
എല്ലാവർക്കും കൊടുക്കും. പക്ഷെ ചിലർ വീണ്ടും പഴയ നമ്പറിൽ തന്നെയായിരിക്കും
വിളിക്കുന്നത്. അവസാനം വിളിച്ചു കിട്ടാതെയാകുമ്പോൾ പുതിയ number ൽ തന്നെ
വിളിക്കും. അയാൾ ആ പുതിയ number save ചെയ്യും. കാലക്രമേണ എല്ലാവരും പഴയ
number delete ചെയ്യും. പേരും അതുപോലെതന്നെ, ആദ്യം ഒരു ബുദ്ധിമുട്ടൊക്കെ
കാണും അതൊക്കെ സ്വാഭാവികമാണ്.
പേരുമാറ്റുന്നതിനെകുറിച്ച്
അറിവില്ലാത്ത ആളുകൾ ഒരുപാട് കാര്യങ്ങൾ പറഞ്ഞത് നമ്മളെ
പേടിപ്പിച്ചെന്നുവരും അവരോട് മറുപടിയൊന്നും പറയാൻ നിൽക്കേണ്ട. പിൽകാലത്ത്
അവർക്ക് മനസിലായിക്കോളും.
ദിനംപ്രതി ഒരുപാടുപേര് പേര്
ഒപ്പ്, ജാതി,മതം,വിലാസം തുടങ്ങി ഒരുപാട് കാര്യങ്ങൾ മാറ്റുന്നുണ്ട്. അതിനാൽ
ഇത് തീർത്തും ഒരു സാധാരണമായ കാര്യമാണ്.
ജാഫർ മാസ്റ്റർ നാട്ടുകൽ
സർക്കാർ ജോലിക്കാർ ഗസറ്റിൽ പേര് മാറ്റിയാൽ ഓഫീസിലും മറ്റും പേര് മാറ്റാതിരുന്നാൽ അത് കുറ്റകരമാവുമോ?മാറ്റുന്നത് സംബന്ധിച്ച് ആർക്കും ഒരു വിവരവും ഇല്ല.
ReplyDeleteകോളേജ് സെര്ടിഫിക്കറ്റുകളിലും പാസ്സ്പോർട്ടിലും മാറ്റാൻ എളുപ്പമാണോ
ReplyDelete