Saturday 30 September 2017

GANDHI QUIZ 2017

  തയാറക്കി അയച്ചു തന്നത്:   
 ശ്രീമതി. തസ്നിം ഖദീജ. എം
ജി.എല്‍.പി.എസ് കാരാട്,  മലപ്പുറം ജില്ല
print pdf
  1.  ഗാന്ധിജി ജനിച്ചത് എന്ന്?  1869 ഒക്ടോബര്‍ 2
  2. ഗാന്ധിജിയുടെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ നാടകങ്ങള്‍?  ഹരിശ്ചന്ദ്ര,  ശ്രാവണ പിത്യഭക്തി
  3. ‘ഗാന്ധി’ എന്ന കുടുംബനാമം കൊണ്ട് അര്‍ഥമാക്കുന്നത്?  പലചരക്കു വ്യാപാരി
  4. ഗാന്ധിയുട്ടെ ജന്മസ്ഥലം ?  ഗുജറാത്തിലെ പോര്‍ബന്തര്‍
  5. ഗാന്ധിയെ വളരെയെധികം സ്വാധീനിക്കുകയും ഗുജറാത്തി ഭാഷയിലേക്ക് അദ്ദേഹം വിവര്‍ത്തനം ചെയ്യുകയും ചെയ്ത ഗ്രന്ഥം?  അണ്‍ ടു ദ ലാസ്റ്റ് (Un to the last)
  6. ‘Un to the last‘ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്?  ജോണ്‍ റസ്കിന്‍
  7. ഗാന്ധിജിയുടെ ആത്മ കഥ ഇംഗ്ലീ‍ഷിലേക്ക് വിവര്‍ത്തനം ചെയ്തത്?  മഹാദേവ് ദേശായി
  8. 'My Days with Gandhi' എന്ന ഗ്രന്ഥം രചിച്ചത്?  എന്‍.കെ ബോസ്
  9. ഗാന്ധി ശിക്ഷണ്‍ ഭവന്‍ എവിടെയാണ്?  മുംബൈ
  10. ഗാന്ധിജി വധിക്കപ്പെട്ടത് എവിടെ വച്ചാണ്?  ഡല്‍ഹിയിലെ ബിര്‍ളാ ഹൌസില്‍ വച്ച്
  11. ഗാന്ധി ഗ്രാം സ്ഥാപിച്ചത് എന്ന്? എവിടെ? ആര്?  1947 ല്‍ മധുരയില്‍, ജി.രാമചന്ദ്രന്‍-ടി.എസ് സുന്ദരം എന്നിവര്‍
  12. കസ്തൂര്‍ബാ ഗാന്ധിയുടെ സമാധി സ്ഥലം എവിടെയാണ്?  പൂനെ
  13. ഗാന്ധി പീസ് ഫൌണ്ടേഷന്‍ എവിറ്റെയാണ്?  ന്യൂഡല്‍ഹി
  14. ഗാന്ധിജിയെ ‘മഹാത്മ’ എന്നു വിളിച്ചത്?  ടാഗോര്‍
  15. ‘ശ്രീ ബുദ്ധനും  ക്രിസ്തുവിനും ശേഷം ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനാണ് ഗാന്ധിജി’ എന്ന് പറഞ്ഞതാര്?  ജെ.എച്ച്. ഹോംസ്
  16. ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?    അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തിന്‍ നിന്ന്
  17. ഗാന്ധിജി എത്ര തവണ കോണ്‍ഗ്രസ്സ് പ്രസിഡന്റായിട്ടുണ്ട്?  ഒരു തവണ
  18. ഗാന്ധിജിയുടെ രാഷ്ട്രീ‍യ ഗുരു ആര്?  ഗോപാല ക്യഷ്ണ ഗോഖലെ
  19. ഗാന്ധിജി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളീല്‍ ഏറ്റവും പ്രശസ്തം?  പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
  20. ഗാന്ധിജിയുടെ സമര മാര്‍ഗം?  സത്യാഗ്രഹം
  21. ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്നത്?  1906 ല്‍ ദക്ഷിണാഫ്രിക്കയി വര്‍ണവിവേചനത്തിനെതിരെ
  22. തന്റെ രാഷ്ട്രീയ ആശങ്ങള്‍ പ്രകടിപ്പിക്കാന്‍ ഗാന്ധിജി ആരംഭിച്ച പത്രം.?  യംഗ് ഇന്ത്യ
  23. ഗാന്ധിജിയുടെ കേരള സന്ദര്‍ശന വേളയില്‍ തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി ഗാന്ധിജിക്ക് സമ്മാനിച്ചത്?  കൌമുദി ടീച്ചര്‍
  24. ഗാന്ധിജിയുടെ ആദ്യത്തെ ഇന്ത്യയിലെ സത്യാഗ്രഹം?  ബീ‍ഹാറിലെ ചമ്പാരനില്‍
  25. നിരവധി  ഓസ്കാര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹമായ ഗാന്ധി സിനിമ  സംവിധാനം ചെയ്തത്?  റിച്ചാര്‍ഡ് അറ്റന്‍ബറോ
  26. ഗാന്ധിജീയും ഗോദ്സെയും എന്ന കവിത ആരുടേതാണ്?  എന്‍.വി ക്യഷ്ണ വാര്യര്‍
  27. ജനുവരി 30 ഗാന്ധിജീയുടെ ചമവാര്‍ഷികദിനം ആചരിക്കുന്നതിനു പുറമെ മറ്റെന്തിനെല്ലാം പ്രാധാന്യമര്‍ഹിക്കുന്നു?   രക്തസാക്ഷിദിനം,  കുഷടരോഗ ദിനം
  28. ഗാന്ധിജി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ ദര്‍ശനം?  അടിസ്ഥാന വിദ്യാഭ്യാസം
  29. ക്വിറ്റ് ഇന്‍ഡ്യാ സമരത്തിന്റെ ഭാഗമായി ഗാന്ധിജിയെ തടവില്‍ പാര്‍പ്പിച്ചത്?  ആഗാഖാന്‍ കൊട്ടാരത്തില്‍
  30. സ്വതന്ത്ര ഇന്‍ഡ്യയില്‍ ഗാന്ധിജി എത്ര ദിവസം ജീവിച്ചു?  168
  31. യു.എന്‍.ഒ  ആദ്യമായി ദു:ഖ സൂചകമായി പതാക താഴ്ത്തിക്കെട്ടിയത് എപ്പോള്‍?  ഗാന്ധിജി മരണപ്പെട്ടപ്പോള്‍
  32. ഗാന്ധിജി എത്ര വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ ജീവിച്ചു?  21 വര്‍ഷം
  33. ഐക്യരാഷ്ട്ര സഭ എപ്പോഴാ‍ണ്  ഗാന്ധിജയന്തി അന്താരാഷട്ര അഹിംസാദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്?  2007 ജൂണില്‍
  34. ഗാന്ധീജി ചരിത്ര പ്രധാനമായ ദണ്ഡിയാത്ര നടത്തിയത് എത്രാ‍ാമത്തെ വയസ്സില്‍? 61-മത്തെ
  35. ‘എന്റ് ജീവിതത്തെ പ്രായോഗിക തലത്തില്‍ ദ്രുതഗതിയില്‍ മാറ്റിത്തീര്‍ത്ത പുസ്തകം’  ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് പുസ്ത്കത്തെയാണ്?   അണ്‍ ടു ദ ലാസ്സ്റ്റ്
  36. ഗാന്ധിജി ‘സര്‍വോദയ’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീ‍കരിച്ച പുസ്തകം?  അണ്‍ ടു ദ ലാസ്റ്റ്
  37. ഇന്‍ഡ്യയിലെ തപാല്‍ സ്റ്റാമ്പിലും നാണയത്തിലും പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?  ശ്രീനാരായണ ഗുരു
  38. ഇപ്പോഴെത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്?  ദീപക് മിശ്ര
  39. ഗാന്ധിജിയുടെ പേരിലറിയപ്പെടുന്ന തലസ്ഥാന നഗരമുള്ള സംസ്ഥാനം?  ഗുജറാത്ത്
  40. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഭാരതീയന്‍?  മഹാത്മ ഗാന്ധി
  41.  ‘ഇന്ത്യാ ഗവണ്മെന്റ് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള പുരസ്കാരം ആരുടെ പേരീല്‍ ഉള്ളതാണ്?  ഗാന്ധിജിയുടെ
  42. ടൈം  മാഗസിന്റെ കവര്‍ പേജില്‍ മൂന്ന് പ്രാവശ്യം ചിത്രം അച്ചടിക്കപ്പെട്ട ഭാരതീയന്‍?  ഗാന്ധിജി ( 1930, 1931, 1947)
  43. ‘എന്റെ ജീവിതമാണ്  എന്റെ സന്ദേശം’ - ഗാന്ധിജി
  44. ഗാന്ധിജിയുടെ മന:സാക്ഷി സൂ‍ക്ഷിപ്പുകാരന്‍?  സി.രാജഗോപാലാചാരി
  45. അമേരിക്കന്‍ ഗാന്ധി?  മാര്‍ട്ടിന്‍ ലൂഥര്‍കിംഗ്
  46. ദക്ഷിണാഫ്രിക്കന്‍ ഗാന്ധി?  നെല്‍സണ്‍ മണ്ടേല
  47. കേരള ഗാന്ധി?  കെ.കേളപ്പന്‍
  48. അതിത്തി ഗാന്ധി?  ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍
  49. ആധുനിക ഗാന്ധി?  ബാബ ആംതെ
  50. മയ്യഴി ഗാന്ധി?  ഐ.കെ. കുമാരന്‍ മാസ്റ്റര്‍

No comments:

Post a Comment