Monday 2 October 2017

Aadhaar Number Magic Square

  സംഖ്യകളിലും സംഖ്യാക്രിയകളിലും  താല്‍പര്യം ജനിപ്പിക്കുന്നതിനായി വിവിധ തരത്തിലുള്ള മാന്ത്രിക ചതുരങ്ങള്‍ പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കാറുണ്ടല്ലോ. അത്തരത്തില്‍ തയ്യാറാക്കിയ ഒരു മാജിക്ക് സ്ക്വയറാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതിലുപയോഗിച്ചിരിക്കുന്ന സംഖ്യകള്‍ നിങ്ങളുടെ ആധാന്‍ നമ്പറിലെ സംഖ്യകള്‍ മാത്രമാണ്. ഈ പന്ത്രണ്ടക്ക ആധാര്‍ നമ്പരിലെ സംഖ്യകളെ മൂന്നക്കങ്ങള്‍ വീതമുള്ള നാല് സംഖ്യകളാക്കി തിരിച്ച് അവയെ വ്യത്യസ്ത ക്രമത്തില്‍ ഒരു നാല് വരിയും നാല് നിരകളുമുള്ള ചതുരത്തിലെ 16 കള്ളികളിലും എഴുതുന്നു. ഇവയിലെ ഓരോ വരികളുടെയോ നിരകളുടെയോ കോണോട് കോണ്‍ കൂട്ടിയാലോ
കിട്ടുന്ന ഉത്തരം ഒന്നായിരിക്കും എന്നതാണ് ഈ മാന്ത്രിക ചതുരത്തിന്റെ പ്രത്യേകത. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Application ->Education ->Aadhar_Number_MagicSquare എന്ന ക്രമത്തില്‍ തുറന്ന് ആധാര്‍ നമ്പര്‍ നല്‍കിയാല്‍ ഈ മാന്ത്രികചതുരം ലഭിക്കും. 

ഈ പ്രവര്‍ത്തനം തയ്യാറാക്കി നല്‍കിയ കുണ്ടൂര്‍ക്കുന്ന് TSNM സ്കൂളിലെ പ്രമോദ് മൂര്‍ത്തി സാറിനും സ്കൂളിലെ ഗണിത ക്ലബിനും  നന്ദി
Clcik Here to download the Debfile

1 comment:

  1. Hello dear blog user,
    Blogs are competing for awards in 2017. You have a great blog! So join you now. We will be honored to welcome you to this beautiful web-activity, which will be awarded to many blog users. You are invited to the blog writers competition for May-June 2017. You have absolutely visited to get detailed information and to apply.

    Web : http://www.bloggercontest.com
    Mail : contact@bloggercontest.com
    Pbx : +441012950166

    ReplyDelete