Thursday, 19 October 2017

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളേ...


MENTORS KERALA യുടെ നേതൃത്വത്തിൽ ആരംഭിച്ച MLL To MLL പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം.

       കേരളത്തിലെ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറ്റിയെടുക്കാൻ ശ്രമിക്കുന്ന ഒരു പറ്റം അധ്യാപകരുടെ ഒരു കൂട്ടായ്മ കൂടിയാണ് ഇത്. വ്യക്തമായ ലക്ഷ്യത്തിലേക്കുള്ള യാത്രയാണ് ഇത്. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായ് മാറുന്ന പദ്ധതി.
ആയതിനാൽ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
1 കുട്ടിയെ അവന്റെ കേവല അറിവിൽ നിന്നും ഉയർന്ന തലത്തിലേക്ക് എത്തിക്കുക
2 കുട്ടിയുടെ ബഹുമുഖ ബുദ്ധിയെ പരിഗണിച്ച് പഠന പ്രവർത്തനങ്ങൾ നടത്തണം
3 പ്രാദേശിക സാഹചര്യങ്ങളെ പരിഗണിച്ച് പാഠങ്ങൾ രൂപീകരിക്കൽ
4 പാഠപുസ്തകങ്ങൾക്ക് പകരം റഫറൻസ് പുസ്തകങ്ങൾ എന്ന ആശയത്തിലേക്ക് .
5 കുട്ടിയുടെ മെന്റൽ എയിജിനെ പരിഗണിച്ച് പഠന പ്രവർത്തനങ്ങൾ.
6 കുട്ടിയുടെ കഴിവുകളെ ലഘൂകരിച്ച് കാണാതെ അവന്റെ മാക്സിമം ലെവലിനെക്കുറിച്ച് ചിന്തിക്കുക. 
7 കുട്ടിയുടെ ബൗദ്ധീക മേഖലയെ  പരിഗണിച്ച് പാഠാസൂത്രണം നടത്തുമ്പോൾ അധ്യാപകൻ അവശ്യമായ തയ്യാറെടുപ്പ് നടത്തി എന്ന് ഉറപ്പാക്കൽ .അതായത് ശാസ്ത്ര വിഷയത്തിൽ തൽപ്പരനായ കുട്ടിയെ പരിഗണിച്ച് കാര്യങ്ങൾ ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെക്കുറിച്ചും ഒരു മിനിമം അറിവെങ്കിലും അധ്യാപകൻ ആർജിച്ചിരിക്കണം.

കൂടാതെ അധ്യാപകൻ / അധ്യാപിക ഒരു ഗവേഷണ സ്വഭാവത്തിൽ പ്രവർത്തിക്കാൻ തയ്യാറാവുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യം .
കൂടുതൽ വിശദാംശങ്ങൾ പ്രവർത്തനങ്ങളിലൂടെ അറിയിക്കും .
സ്നേഹത്തോടെ 
ടി.ടി.പൗലോസ് 
അക്കാദമിക്ക് കോ-ഓർഡിനേറ്റർ
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി

3 comments:

  1. We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
    Email: kokilabendhirubhaihospital@gmail.com
    WhatsApp +91 7795833215

    ReplyDelete