ആര്‍.എം.എസ്.എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അംഗീകാരം
ലഭിക്കാത്തതും നിലവില്‍ പൂര്‍ണ ഹൈസ്‌കൂളുകളായി സംസ്ഥാന സര്‍ക്കാര്‍
ഉയര്‍ത്തിയതുമായ ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ്
ജില്ലകളിലെ 28 സ്‌കൂളുകളില്‍ പ്രഥമ അദ്ധ്യാപകരുടെ തസ്തിക സൃഷ്ടിച്ച്
ഉത്തരവായി. ഇപ്രകാരം സൃഷ്ടിക്കുന്ന പ്രഥമ അദ്ധ്യാപക തസ്തികകളില്‍ ഹൈസകൂള്‍
അദ്ധ്യാപകരുടെ സീനിയോരിറ്റി ലിസ്റ്റില്‍ നിന്നും സ്ഥാനക്കയറ്റം വഴി
നിയമിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
No comments:
Post a Comment