മലയാള
ഭാഷ പഠിക്കാനും നമ്മുടെ നാടിന്റെ ചരിത്രം അറിയാനും സഹായിക്കുന്ന വിദ്യ ലേൺ
മലയാളം ആപ്. സ്മാർട്ട് ഫോൺ ലോകമാക്കിയ പുതുതലമുറയ്ക്കു നാടിനെക്കുറിച്ച്
അറിയേണ്ടതെല്ലാം എത്തിച്ചു കൊടുക്കുകയാണു വിദ്യ ആപ്. മണലിൽ എഴുതി പഠിച്ച
മുൻതലമുറക്കാരിൽനിന്നു വിഭിന്നമായി ഫോണിൽ എഴുതിപ്പഠിക്കാൻ അവസരമൊരുക്കുന്നു
വിദ്യ ആപ്.

എൻജോയ്
വിഭാഗത്തിൽ കേരളത്തെയും നമ്മുടെ നാടിന്റെ ചരിത്രത്തെയും സംസ്കാരത്തെയും
മറ്റും പ്രത്യേകതകളെയും അറിയാനുള്ള അവസരമാണുള്ളത്. നമ്മുടെ നാട്, വീട്,
വേഷം, ഭാഷ, സാഹിത്യം, ഉത്സവം, കല, സംഗീതം, കവിത തുടങ്ങി ഒട്ടനവധി വിഷയങ്ങൾ
സംബന്ധിച്ചു ലഘുവായതും അതേസമയം ലളിതവുമായ വിശദീകരണക്കുറിപ്പുകൾ ഈ
വിഭാഗത്തിലുണ്ട്. മികവാർന്ന ചിത്രങ്ങളും ഇൗ വിഭാഗത്തിനു മിഴിവേകുന്നു.
പേരു
പോലെ തന്നെ ‘പ്ലേ’ വിഭാഗം കളികളാണ്. എന്നാൽ സാധാരണ മൊബൈൽ ഗെയിം
പോലെയാണെന്നു ധരിച്ചെങ്കിൽ തെറ്റി. മലയാളം പഠിച്ചു കളിക്കാനാണു കുമിളകൾ,
ദ്വീപുകൾ എന്നീ ഗെയിമുകൾ അവസരമൊരുക്കുക. രസകരമായതും അതേസമയം അറിവു
വർധിപ്പിക്കുന്നതുമാണ് ഇൗ ഗെയിമുകൾ.
പറഞ്ഞാൽ തീരുന്നതല്ല വിദ്യ ആപ്പിന്റെ പ്രത്യേകതകൾ. വായിച്ചാൽ അത് അനുഭവിക്കാനോ അറിയാനോ സാധിക്കുകയുമില്ല. അതിന് ഇൗ ആപ് ഡൗൺലോഡ് ചെയ്യണം. ഓഫ്‌ലൈനിലും പ്രവർത്തിക്കുമെന്നതിനാൽ ഡേറ്റ ചെലവിനെക്കുറിച്ചുള്ള പേടിയും വേണ്ട.
കുട്ടികൾക്കാണ് ഈ ആപ്പ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക. മുതിർന്നവർക്കറിയാത്ത ഒരുപാടു വസ്തുതകളും ഇൗ ആപ്പിലുണ്ട്. നമ്മുടെ നാടിനെക്കുറിച്ചുള്ള ഒരു റഫറൻസായി ഫോണിൽ സേവ് ചെയ്തു വയ്ക്കാം .ഗൂഗിൾ പ്ലേസ്റ്റോർ ലിങ്ക് താഴെ ചേർക്കുന്നു.

കടപ്പാട്: മുട്ടം ജി.എച്ച്. എസ്
No comments:
Post a Comment