2018
മാര്‍ച്ചില്‍ നടക്കുന്ന പത്താംതരം പരീക്ഷയില്‍ സാമൂഹ്യശാസ്ത്ര
ചോദ്യപേപ്പറില്‍ ഉള്ളടക്കഭാരവും പരീക്ഷാസമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിന്
ക്രമീകരണം ഏര്‍പ്പെടുത്തി. സാമൂഹ്യശാസ്ത്ര പരീക്ഷ ചോദ്യപേപ്പറില്‍ എ, ബി
എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും. രണ്ട് ഭാഗങ്ങള്‍ക്കും 40 വീതം
സ്‌കോറുകളാണ് നല്‍കിയിരിക്കുന്നത്. എ വിഭാഗത്തിലെ എല്ലാ
ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. ബി വിഭാഗത്തിലുള്ള
ചോദ്യങ്ങളില്‍ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന്
അവസരമുണ്ട്. സാമൂഹ്യശാസ്ത്രത്തിന് രണ്ട് പാഠപുസ്തകങ്ങളാണ്
നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവയില്‍ നിന്നു തെരഞ്ഞെടുത്ത ഒമ്പത്
അധ്യായങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന
പന്ത്രണ്ട് അധ്യായങ്ങളെ രണ്ടിന്റെ ക്ലസ്റ്ററുകളായി തിരിച്ച് ബി
വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ക്ലസ്റ്ററുകളില്‍ നിന്ന്
കുട്ടിക്ക് ഒന്നുവീതം തിരഞ്ഞെടുത്ത് പൊതുപരീക്ഷയ്ക്കു വേണ്ടി പഠിക്കാന്‍
അവസരം ലഭിക്കും. ഇതിലൂടെ പഠനത്തിനായി നിര്‍ദ്ദേശിച്ചിരിക്കുന്ന
പാഠഭാഗങ്ങളില്‍ നിന്ന് ആറ് അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷാ തയ്യാറെടുപ്പ്
നടത്തുവാന്‍ കുട്ടികള്‍ക്ക് കഴിയും. വിശദാംശങ്ങള്‍ ചുവടെ ലിങ്കില്‍
No comments:
Post a Comment