ഡോ.ടി.പി.കലാധരന്‍
അക്കാദമിക
മാസ്റ്റര്‍ പ്ലാനിന്റെ പരിഗണനാ മേഖലകളില്‍ എന്തെല്ലാം വരും? അതു
പരിചയപ്പെടുത്തുന്നതില്‍ തെറ്റില്ല. പക്ഷേ അവസാന വാക്കെന്ന രീതിയില്‍ പലരും
മേഖലകള്‍ നിര്‍ദേശിക്കുന്നു. അതു പാടില്ല എന്നാണ് എന്റെ അഭിപ്രായം. കുറേ
സാധ്യതകള്‍ ആലോചിക്കാം. പങ്കിടാം എന്നതില്‍ കവിഞ്ഞ് അയവില്ലാത്ത
ചട്ടക്കൂടുകളും നിര്‍ദേശിക്കുന്നത് ഒഴിവാക്കണം.
മികവിന്റെ പാത
സര്‍വശിക്ഷാ അഭിയാന്‍ തയ്യാറാക്കിയ മികവിന്റെ പാത എന്ന പ്രബന്ധസമാഹാരം പുതുവര്‍ഷത്തിലാണ്വി ദ്യാലയങ്ങളിലെത്തുന്നത്. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ഇത് സഹായകമാകുമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി സന്ദേശത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. എസ് എസ് എ സംഘടിപ്പിച്ച ദേശീയസെമിനാറില്‍ അവതരിപ്പിച്ച കാര്യങ്ങളില്‍ ചിലത് ഈ വര്‍ഷം സംസ്ഥാനതലത്തില്‍ വ്യാപിപ്പിച്ചിരുന്നു. അതിലൊന്നാണ് ക്ലാസ് ലൈബ്രറി , മറ്റൊന്ന് സ്വയം സന്നദ്ധ അധ്യാപകക്കൂട്ടായ്മയാണ്. ഇതു സൂചിപ്പിക്കുന്നത് പ്രബന്ധങ്ങളില്‍ നിന്ന് കാമ്പുളള പ്രവര്‍ത്തനപദ്ധതി രൂപീകരിക്കാനാകുമെന്നാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് കരുത്തേകുന്നവ.മികവിന്റെ പാതയില്‍ ന്യൂപ്പ നിര്‍ദേശിച്ച വിദ്യാലയഗുണതാ രേഖയുടെ (ശാലാസിദ്ധി) മേഖലകളെ ആധാരമാക്കിയാണ് അക്കാദമിക അന്വേഷണമാതൃകകള്‍ പരിചയപ്പെടുത്തുന്നത്.
1.വിദ്യാലയവിഭവങ്ങള്‍
2.പഠനബോധനതന്ത്രങ്ങളും അവയുടെ വിലയിരുത്തലും
3.പഠനപുരോഗതി , പഠനനേട്ടം, വികാസം
4.അധ്യാപകപ്രവര്‍ത്തനങ്ങളും തൊഴില്‍ ശേഷീ വികാസവും
5.വിദ്യാലയനേതൃത്വവും സ്ഥിതിപരിപാലനവും
6.ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ
7.സക്രിയസമൂഹപങ്കാളിത്തം
എന്നിവയാണ് വിദ്യാലയ ഗുണതാരേഖയിലെ മേഖലകള്‍.
മികവിന്റെ പാതയില്‍ പ്രബന്ധങ്ങള്‍ ഈ ശീര്‍ഷകങ്ങളില്‍ വിന്യസിച്ചിരിക്കുന്നു.ഓരോ മേഖലകള്‍ക്കും ഉപമേഖലകള്‍ മികവിന്റെ പാതയിലുണ്ട്. ഇത് ശാലാസിദ്ധി രേഖയിലേതില്‍ നിന്നും വ്യത്യസ്തമാണ്. ഒന്നാമത്തെ മേഖലയായ വിദ്യാലയവിഭവങ്ങളില്‍ ആറ് ഉപമേഖലകളാണുളളത്.
ശാലാസിദ്ധി
ഇത്തരം ആലോചനകള്‍ നടക്കുമ്പോള്‍ ശാലാസിദ്ധി ഡാഷ് ബോര്‍ഡു കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ശാലാസിദ്ധി രേഖ വിദ്യാലയത്തിലുളളത് വായിക്കുന്നതും ചില തെളിച്ചങ്ങള്‍ നല്‍കും
ഇനിയും പരിഗണിക്കാവുന്ന ഒരു വിഭവസാധ്യത ഹരിതവിദ്യാലയം റിയാലിറ്റി ഷോയാണ് അത് കാണണം. എല്ലാം സ്വീകരിക്കേണ്ട. വ്യത്യസ്തമായ ചിന്തകള്‍ മനസിലാക്കാമല്ലോ. ഇതൊക്കെ സാധ്യമാണെന്ന് ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനും.

ഈ
ഉപമേഖലകളിലായി പതിനേഴ് വിദ്യാലയങ്ങളുടെ ഇടപെടല്‍ മാതൃകകള്‍
പരിചയപ്പെടുത്തുന്നു. ചെയ്തു വിജയിപ്പിച്ചവയാണത്. അതില്‍ പലതും
അക്കാദമികവുമാണ്. ഓരോ മേഖലയിലും ഉപമേഖലകളായി തിരിച്ച് പ്രബന്ധങ്ങള്‍
നല്‍കിയിരിക്കുന്നത് അക്കാദമികപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍
സഹായകമാണ്. നൂറ് പ്രബന്ധങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുളളത്. ഓരോ
മേഖലയിലെയും പ്രബന്ധങ്ങള്‍ക്ക് ശേഷം വ്യാപനസാധ്യതകള്‍ എന്ന ശീര്‍ഷകത്തില്‍
കൂടുതല്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. വ്യാപനസാധ്യതകള്‍ എസ് ആര്‍
ജിയില്‍ ചര്‍ച്ച ചെയ്ത് വിദ്യാലയത്തിന് സ്വീകാര്യമായവ തെരഞ്ഞെടുക്കുന്നത്
ഗുണം ചെയ്യും. എല്ലാ സാധ്യതകളും അവതരിപ്പിച്ചിട്ടില്ല. അത്
കണ്ടെത്താവുന്നതേയുളളൂ. പ്രബന്ധങ്ങളിലെ
ആശയങ്ങള്‍ക്ക് പ്രായോഗികതയുടെ പിന്‍ബലം ഉണ്ട്. അതിനാല്‍ വിശദാംശങ്ങള്‍
പരിശോധിക്കുന്നത് അത്തരം ഒരു പ്രവര്‍ത്തനം ഏറ്റെടുക്കുന്നതിന്
സഹായകമായേക്കാം.നൂറു പ്രബന്ധങ്ങളാണ് മികവിന്റെ പാതയിലുളളത്. അതിന്റെ
ഇരട്ടിയലധികം സാധ്യതകളും ചര്‍ച്ച ചെയ്യുന്നു. ചിന്തയ്ക്ക് ദിശാബോധം
നല്‍കാന്‍ മികവിന്റെ പാത സഹായകമാണ് ചെയ്യാവുന്നത്- വ്യാപനസാധ്യതകള്‍ എന്ന
ഭാഗം ഓരോ മേഖലയിലെയും എസ് ആര്‍ ജിയില്‍ ചര്‍ച്ച ചെയ്യുക. ഇതിനോടകം
തയ്യാറാക്കിയ കരട് അക്കാദമിക മാസ്റ്റര്‍പ്ലാനില്‍ ഇല്ലാത്തവയും
വിദ്യാലയത്തിന് ഏറ്റെടുക്കാവുന്നവയും കണ്ടെത്തി മുന്‍ഗണന നിശ്ചയിക്കുക.
അങ്ങനെ നിശ്ചയിച്ചവയുടെ വിശദാംശം അറിയാനായി പ്രബന്ധങ്ങളിലേക്ക്
പോവുക.പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുക. ഇതല്ലെ നേരിട്ട് പ്രബന്ധങ്ങളില്‍
തുടങ്ങി ഇഷ്ടാനുസരണം നിങ്ങുകയും ചെയ്യുക
ശാലാസിദ്ധി
ഇത്തരം ആലോചനകള്‍ നടക്കുമ്പോള്‍ ശാലാസിദ്ധി ഡാഷ് ബോര്‍ഡു കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ ശാലാസിദ്ധി രേഖ വിദ്യാലയത്തിലുളളത് വായിക്കുന്നതും ചില തെളിച്ചങ്ങള്‍ നല്‍കും
Add caption |
ഇനിയും പരിഗണിക്കാവുന്ന ഒരു വിഭവസാധ്യത ഹരിതവിദ്യാലയം റിയാലിറ്റി ഷോയാണ് അത് കാണണം. എല്ലാം സ്വീകരിക്കേണ്ട. വ്യത്യസ്തമായ ചിന്തകള്‍ മനസിലാക്കാമല്ലോ. ഇതൊക്കെ സാധ്യമാണെന്ന് ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനും.
No comments:
Post a Comment