Sunday, 21 January 2018

ഹൈടെക് സ്കൂള്‍ പദ്ധതി: ധാരണാ പത്രത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി


ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍/ എയിഡഡ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ എ.സി.റ്റി. ഉപകരണങ്ങള്‍ വിന്യസിക്കുന്നതിനു മുന്നോടിയായി കൈറ്റും, സ്കൂളും തമ്മില്‍ ഒപ്പു വയ്ക്കേണ്ട ധാരണാ പത്രത്തിന് അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി.  ധാരണാപത്രം ഒപ്പു വയ്ക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ സംബന്ധിച്ച് സ്കൂളുകളുടെ അറിവിലേയ്ക്കായി കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറിന്റെ പ്രസക്ത നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. കൈറ്റിനു വേണ്ടി ഇടുക്കി ജില്ലാ കോര്‍ഡിനേറ്ററും (ഒന്നാം കക്ഷി) ഓരോ സ്കൂളിനും (സൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി) (രണ്ടാം കക്ഷി) വേണ്ടി പ്രഥമാദ്ധ്യാപകന്‍/ അദ്ധ്യാപികയും 200 രൂപ വിലയുള്ള മുദ്രപ്പത്രത്തില്‍ ധാരണാപത്രം ഒപ്പു വയ്ക്കേണ്ടതാണ്.

2. ഓരോ വിഭാഗം സ്കൂളും (ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി
സ്കൂള്‍) രണ്ട് ധാരണാത്രം (ഒന്ന് മുദ്രപ്പത്രത്തിലും രണ്ടാമത്തേത് അതിന്റെ ഫോട്ടോ കോപ്പിയും) തയ്യാറാക്കി രണ്ടിലും പേര്, ഒപ്പ്, ഓഫീസ് വിലാസം തുടങ്ങിയ വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടതും ഒപ്പു വച്ച ശേഷം ഒറിജിനല്‍ കോപ്പി കൈറ്റ് ജില്ലാ ഓഫീസിലും പകര്‍പ്പ് (ഫോട്ടോ കോപ്പി) അതത് സ്കൂളിലും സൂക്ഷിക്കേണ്ടതാണ്.

3. ധാരണാപത്രത്തിലെ സാക്ഷികളില്‍ ഒന്നാം സാക്ഷി കൈറ്റിനേയും, രണ്ടാം സാക്ഷി സ്കൂളിനേയും പ്രതിനിധീകരിക്കുന്നവരായിരികകണം
.  സാക്ഷികളുടെ പേര്, ഒപ്പ്, വിലാസം തുടങ്ങിയവ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
 
4. ഓരോ വിഭാഗം സ്കൂളും സമര്‍പ്പിക്കേണ്ട ധാരണാപത്രം സ.ഉ.(സാധാ) നം.165/2018പൊ.വി.സ. 10.01.2018 പ്രകാരമുള്ള സര്‍ക്കാര്‍ ഉത്തരവിനൊപ്പമുണ്ട്. ധാരണാപത്രത്തിന്റെ ഡിജിറ്റല്‍ കോപ്പി ഇതിനൊപ്പം ചേര്‍‍ക്കുന്നു. ധാരണാപത്രത്തിന്റെ ആദ്യപേജിലെ വിശദാംശങ്ങള്‍ പൂരിപ്പിച്ച് മുദ്രപ്പത്രത്തില്‍ പ്രിന്റ് എടുത്തോ, ആദ്യ പേജ് എഴുതി തയ്യാറാക്കിയോ ഉപയോഗിക്കേണ്ടതാണ്. തുടര്‍ന്നുള്ള പേജുകളിലെ വിശദാംശങ്ങള്‍ പേപ്പറിന്റെ രണ്ടു വശങ്ങളിലായി പ്രിന്റുചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന തീയതി സ്കൂളുകളെ മുന്‍കൂട്ടി അറിയിക്കുന്നതാണ്. ഉപകരണങ്ങള്‍ സ്വീകരിക്കും മുമ്പ് സ്കൂളുകള്‍ നിര്‍ബന്ധമായും കൈറ്റുമായി ധാരണാത്രം ഒപ്പു വച്ചിരിക്കണം.

5. ധാരണാപത്രം കൈറ്റിന്റെ അതതു ജില്ലാ കോര്‍ഡിനേറ്റര്‍മാരുമായി ആലോചിച്ച് സ്കൂളുകളില്‍ നിന്നു തന്നെ തയ്യാറാക്കി വരേണ്ടതും ഉപകരണങ്ങള്‍ സ്വീകരിക്കുന്നതിന് എല്ലാ പേജിലും ഒപ്പു വച്ച ധാരണാപത്രം കൈറ്റിന്റെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
 
Hi Tech school project -F A Q 
 എത്ര രൂപയുടെ മുദ്രപ്പത്രം വാങ്ങണം?
Ans. ഇരുന്നൂറ് (200/-) രൂപയുടെ മുദ്രപ്പത്രം വാങ്ങണം
200/- രൂപയ്ക്ക് 100, 50 രൂപ വിലയുള്ള മുദ്രപ്പത്രങ്ങള്‍ ലഭിച്ചവര്‍ എന്തു ചെയ്യണം?
Ans. 100, 50 രൂപ വിലയുള്ള മുദ്രപ്പത്രങ്ങളില്‍ പ്രിന്റ് ചെയ്യാന്‍ പാകത്തിനുള്ള ധാരണാപത്രത്തിന്റെ പതിപ്പ് ഇടുക്കി കൈറ്റിന്റെ ബ്ലോഗില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
മുദ്രപ്പത്രം ആരുടെ പേരില്‍ വാങ്ങണം?
Ans. ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍, എന്ന വിധത്തില്‍ സ്കൂള്‍ വിലാസത്തില്‍ വാങ്ങണം.
ധാരണാപത്രത്തിന്റെ പൂരിപ്പിക്കാനുള്ള ഭാഗങ്ങള്‍ എപ്പോള്‍ ചെയ്യണം?
Ans. ധാരണാപത്രത്തിന്റെ പൂരിപ്പിക്കാനുള്ള ഭാഗങ്ങള്‍ കൈറ്റില്‍ എത്തിയ ശേഷം പൂരിപ്പിക്കുന്നതാവും ഉചിതം
എപ്പോള്‍ ഒപ്പ് വയ്ക്കണം?
Ans. ഹൈടെക് ക്ലാസ്സ് മുറിയിലേയ്ക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ വരുമ്പോള്‍ കൈറ്റ് ജില്ലാ കോര്‍ഡിനേറ്ററിന്റെ മുമ്പില്‍ വച്ചാണ് ഒപ്പ് വയ്ക്കേണ്ടത്.
ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍ മുന്‍കൂര്‍ ഒപ്പിട്ട ധാരണാപത്രം ദൂതന്‍ വഴി കൈറ്റില്‍ എത്തിച്ചാല്‍ മതിയോ?
Ans. പോരാ.
ഉപകരണങ്ങള്‍ വാങ്ങാനുള്ള ധാരണാപത്രം വിതരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ സ്വീകരിക്കുമോ?
Ans. ഇല്ല
ഉപകരണങ്ങള്‍ വാങ്ങാന്‍ വരുമ്പോള്‍ സ്കൂളില്‍ നിന്ന് ആരെല്ലാം വരണം?
Ans. ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പാള്‍, ഐ.റ്റി. കോര്‍ഡിനേറ്റര്‍
ഉപകരണങ്ങള്‍ വാങ്ങാന്‍ വരുമ്പോള്‍ എന്തൊക്കെ കൊണ്ടു വരണം?
Ans. ഇരുന്നൂറ് (200/-) രൂപയുടെ മുദ്രപ്പത്രം (ധാരണാപത്രം പ്രിന്റ് ചെയ്തത്), മുദ്രപ്പത്രത്തില്‍ ധാരണാപത്രം പ്രിന്റ് ചെയ്തതിന്റെ ഫോട്ടോ കോപ്പി, സ്കൂള്‍ സീല്‍

വിതരണം എവിടെ വച്ച്?
Ans. കൈറ്റിന്റെ ജില്ലാ കേന്ദ്രത്തില്‍ വച്ച്
ഉപകരണങ്ങള്‍ വാങ്ങാന്‍ എപ്പോള്‍ വരണം?
Ans. ഉപകരണങ്ങള്‍ വാങ്ങാന്‍ വരേണ്ട തീയതിയും സമയവും മുന്‍കൂറായി ഇ.മെയില്‍ വിലാസത്തില്‍ അയച്ചു തരുന്നതാണ്. ഇ.മെയില്‍ മുടങ്ങാതെ പരിശോധിക്കുക.
വിതരണ കേന്ദ്രത്തില്‍ എന്തു ചെയ്യണം?
Ans.    1. ധാരണാപത്രം ഒപ്പിടുക. സാക്ഷികള്‍ ഒപ്പിടുക. ടോക്കണ്‍ വാങ്ങുക.
2. വിതരണ ടേബിളില്‍ എത്തി ഉപകരണങ്ങള്‍ കൈപ്പറ്റുക. സ്വീകരണ റിപ്പോര്‍ട്ട് കൈപ്പറ്റുക.
3. എക്സിറ്റ് കൗണ്ടറില്‍ എത്തി ഉപകരണങ്ങളുടെ ലിസ്റ്റ് പരിശോധിപ്പിക്കുക.
v

No comments:

Post a Comment