സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം പദ്ധതിയിൽ, ജില്ലാ സംസ്ഥാനതലത്തിൽ മികച്ച ജൈവവൈവിദ്ധ്യ ഉദ്യാനങ്ങൾക്ക് അവാർഡ് നല്കുന്നതിന് സർക്കാർ തീരുമാനിച്ചു. ജില്ലാതലത്തിൽ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതവും സംസ്ഥാനതലത്തിൽ യഥാക്രമം 50,000, 30,000, 20,000 രൂപ വീതവും സമ്മാനമായി നല്കും. അവാർഡിന് പരിഗണിക്കേണ്ട മാനദണ്ഡങ്ങളും സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2018 മാർച്ച് 3 ന് മുമ്പായി അവാർഡിനുള്ള അപേക്ഷകൾപൊതുവിദ്യാ ഭ്യാസ ഡയറക്ടർക്ക് ലഭ്യമാക്കേണ്ടതാണ്.
No comments:
Post a Comment