Saturday, 24 February 2018

LSS - USS പരീക്ഷ കഴിയുമ്പോള്‍..

കേവലം ഒരു മത്സര പരീക്ഷ അല്ല ഇന്ന് എല്‍.എസ്.എസ്., യു എസ്.എസ് പരീക്ഷ.  
പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭൌതിക സൌകര്യങ്ങളിലും  അക്കാദമിക കാര്യങ്ങളിലും സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുമ്പോള്‍ നമ്മുടെ വിദ്യാലയങ്ങളിലെ മികവുകളുടെ ഒരു ദര്‍പ്പണമാണ് ഇന്ന് ഇത്തരം വിജയങ്ങള്‍.  പല വിദ്യാലയങ്ങളും  തങ്ങളുടെ അകാദമിക മികവിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാട്ടുന്നതും ഇത് തന്നെ.  ആ നിലയില്‍ വളരെ മികച്ച ഓണ്‍ലൈന്‍ പരിശീനമാണ് ഇത്തവണയും മെന്‍ഡേഴ്സ് കേരള ബ്ലോഗ് ഒരുക്കിയത്.  ഇതുവരെ ലഭ്യമായ എല്ലാ ചോദ്യശേഖരങ്ങളും, മാത്യക ചോദ്യപേപ്പറുകളും പരീക്ഷ വിജ്ഞാപനം വന്ന നാള്‍ മുതല്‍ ബ്ലോഗില്‍ ലഭ്യമാക്കി.  

      കൂ‍ൂടാതെ 2018 ഫെബ്രുവരി 17ന്  സംസ്ഥാനമൊട്ടുക്ക്  മെന്‍ഡേഴ്സ് കേരള, കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ സഹായത്തോടെ ഒരു പൊതു പരീക്ഷയ്ക്ക് സമാനമായ രീതിയില്‍ മികച്ച നിലവാരത്തില്‍ മാത്യകാ പരിക്ഷയും നടത്തി.  ഓണ്‍ലൈന്‍ രജിസ്റ്റട്രേഷനിലൂടെ  നടത്തിയ ഈ പരീക്ഷ ഏകദേശം 30,000 നു മേല്‍ കുട്ടികള്‍ എഴുതിയതായി കണക്കാക്കുന്നു.  

ഈ വര്‍ഷവും, മുന്‍ വര്‍ഷവും മെന്‍ഡേഴ്സ് കേരള ബ്ലോഗിന് ഇത്തരത്തില്‍ ഒരു പരീക്ഷ സംഘടിപ്പിക്കാന്‍ ചേദ്യപേപ്പര്‍ നിര്‍മ്മിച്ച് നല്‍കിയ എറണാകുളം കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിലെ അധ്യാപക സുഹ്യത്തുക്കള്‍ (വിശിഷ്യാ പൌലേസ് മാഷ്), നാലാം ക്ലാസിലെ   പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി (മലയാളം, പരിസരപഠനം) പൊതു വിജ്ഞാന ചോദ്യശേഖരം നിര്‍മ്മിച്ച് നല്കിയ കോഴിക്കോട് വേങ്ങേരി യു.പി.എസ് അധ്യാപിക ശ്രീമതി: അമ്പിളി സതീഷ്,  ഈ ചോദ്യങ്ങള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മലപ്പുറം
കാരാട് ജി.എല്‍.പി.എസ്  അധ്യാപിക ശ്രീമതി. തസ്നിം ഖദീജ,  സുപ്രഭാതം ദിന പത്രത്തിന് വേണ്ടി തയാറാക്കിയ മാത്യക ചോദ്യങ്ങള്‍ അയച്ചു തന്ന കോഴിക്കോട്   ഫെറൂക്ക്,  നല്ലൂ‍ൂര്‍ നാരായണ എല്‍.പി.ബേസിക് സ്കൂള്‍ അധ്യാപിക ശ്രീമതി. ശുഹൈബ തേക്കില്‍ എന്നിവരോടും മെന്‍ഡേഴ്സിന്റെ നന്ദി അറിയിക്കുന്നു.

     ഒപ്പം  ബ്ലോഗിലെ  അറിയിപ്പുകള്‍ വിശ്വാസപൂര്‍വം ഏറ്റെടുത്ത് നമ്മുടെ കുട്ടികള്‍ക്കും പൊതു വിദ്യാലയങ്ങളുടെ യശസ്സിനും വേണ്ടി അവധി ദിവസങ്ങള്‍ പോലും ചെലവഴിച്ച് മാത്യക പരീക്ഷയും പരിശീലനങ്ങളും നല്‍കിയ അധ്യാപകര്‍,  വിവിധ ജില്ലകളിലെ എച്ച്.എം ഫോറം,  ബി.ആര്‍.സികള്‍, സി.ആര്‍.സികള്‍, അധ്യാപക കൂട്ടയ്മകള്‍ എന്നിവര്‍ക്കും മെന്‍ഡേഴ്സ് കേരളയുടെ നന്ദി...

സ്നേഹപൂര്‍വം,
ജതീഷ് തോന്നയ്ക്കല്‍
അഡ്മിന്‍, 
മെന്‍ഡേഴ്സ് കേരള

2 comments:

  1. സൂപ്പര്‍, കോലഞ്ചേരി ടീമിനും മറ്റ് എല്‍.എസ്.എസ്,യു.എസ്.എസ് പരീക്ഷക്ക് സഹായ ചെയ്ത് ചോദ്യങ്ങള്‍ തയ്യാറാക്കിയ ടീച്ചേര്‍സിനും അതിലുപരി മെന്റെഴ്സ് ബ്ലോഗിന്റെയും കൂട്ടായ്മയുടേയും എല്ലാമല്ലാമായ അഡ്മിന്‍ ജ്യോതിഷ് മാസ്റ്റര്‍ക്കും എന്റെയും വള്ളിയാട് ഈസ്റ്റ് എല്‍.പി സ്കൂളിന്റെയും അഭിവാദ്യങ്ങള്‍. മെന്റേഴ്സ് ഗ്രൂപ്പിനെ പരിചയപ്പെടുത്തിതന്ന എടവന ജമാല്‍ മാസ്റ്റര്‍ ഗവ.യുപി സ്കൂള്‍ പറമ്പിലിനും നന്ദി.

    ReplyDelete
  2. please upload LSS USS answer keys

    ReplyDelete