സംസ്ഥാനത്തെ
സ്‌കൂളുകളില്‍ പൈതൃക പഠന പദ്ധതിയുടെ ഭാഗമായി പ്രാദേശിക ചരിത്ര രചന,
ഡോക്യുമെന്ററി നിര്‍മ്മാണം, പഠന യാത്രകള്‍, ഹെറിറ്റേജ് സര്‍വ്വേ
ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി
ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്‌കൂളിന് 20,000 രൂപ (ഇരുപതിനായിരം
രൂപാ മാത്രം) വീതം നല്‍കും. അപേക്ഷകരില്‍ നിന്നും ലഭിക്കുന്ന ഏറ്റവും
മികച്ച പദ്ധതിക്കായിരിക്കും ഗ്രാന്റ് നല്‍കുക. അപേക്ഷകള്‍ ഫെബ്രുവരി 20നു
മുമ്പായി ഡയറക്ടര്‍, ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ, കവടിയാര്‍ പി.ഒ., എന്ന
വിലാസത്തിലോ keralaarchives@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം. ഫോണ്‍ : 0471 - 2311547, 9447610302.
No comments:
Post a Comment