Sunday, 13 May 2018

എല്‍.പി സ്‌കൂള്‍ അസി. ഇന്റര്‍വ്യു

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ അസി. (മലയാളം)-കാറ്റഗറി നമ്പര്‍ 387/14 തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മെയിന്‍ ലിസ്റ്റിലെ മുഴുവന്‍ പേരും ഈഴവ സപ്ലിമെന്ററി ലിസ്റ്റിലെ രജി. നമ്പര്‍ 100485 വരെയുള്ളവരുമടക്കം 315 ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യു മെയ് 16 മുതല്‍ ജൂണ്‍ ഒന്നു വരെ കെ.പി.എസ്.സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ നടക്കും. ഇന്റര്‍വ്യു മെമ്മോ ഒ.ടി.ആര്‍ പ്രൊഫൈലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഒറ്റത്തവണ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസല്‍ പ്രമാണങ്ങളും സഹിതം ഹാജരാവുക. ഫോണ്‍: 0497 2700 482.

No comments:

Post a Comment